പ്രതീകാത്മക ചിത്രം ഫയല്‍
India

പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; സുഹൃത്തിനെ കൊന്ന് ഇരുപതുകാരന്‍

സംഭവത്തില്‍ രാജേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതിന് ഇതുപതുകാരന്‍ സൃഹൃത്തിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ജലോന്‍ ജില്ലയിലെ രുദുര്‍പുര ഗ്രാമത്തിലെ പ്രമോദ് കുമാര്‍ ശുക്ലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട പ്രമോദ് കുമാര്‍ ശുക്ല തന്റെ സുഹൃത്തായിരുന്നുവെന്നും തന്നെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതിയായ രാജേഷ് കുമാര്‍ പൊലീസില്‍ മൊഴി നല്‍കി.

ഖോയാ മാണ്ഡിയില്‍ ജോലി ചെയ്തിരുന്ന പ്രമോദ് കുമാറും രാജേഷ് കുമാറും ഖോയ മാണ്ഡിക്ക് സമീപമുള്ള മോറി ഗേറ്റിലെ റെയിന്‍ ബസേരയിലാണ് താമസിച്ചിരുന്നതെന്ന് നോര്‍ത്ത് ഡിസിപി മനോജ് കുമാര്‍ മീണ പറഞ്ഞു. ഡല്‍ഹിയിലെ മോറി ഗേറ്റിലെ ഡിഡിഎ പാര്‍ക്കിലെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വായില്‍ രക്തവും കണ്ണിന് മുകളില്‍ മുറിവേറ്റ പാടും കാണാമായിരുന്നു. മൃതദേഹത്തിന് ചുറ്റും രക്തം തളംകെട്ടി കിടന്നിരുന്നു.

സ്ഥലത്ത് പരിശോധനയ്ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി, സംഭവത്തിന് പിന്നാലെ കശ്മീര്‍ ഗേറ്റ് പിഎസിലെ മോറി ഗേറ്റിലെ ഖോയാ മാണ്ഡിക്ക് സമീപമുള്ള 50 ലധികം സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

റെംഡെസിവിര്‍ നല്‍കിയത് അഞ്ചുപേര്‍ക്ക്, അവര്‍ ജീവനോടെ നമ്മോടൊപ്പമുണ്ട്; കള്ളം പറഞ്ഞ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: കെ മുരളീധരനെതിരെ വീണാ ജോര്‍ജ്

വൃത്താകൃതിയിലുള്ള കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പരിഷ്‌കരിച്ച സ്വിച്ച് ഗിയറുകള്‍; വരുന്നു ട്രയംഫ് ത്രക്സ്റ്റണ്‍ 400 പരിഷ്‌കരിച്ച പതിപ്പ്

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കൈവരിയിൽ കിടക്കുന്നതിനിടെ കിണറ്റിലേക്ക് തലകുത്തി വീണു; യുവാവിന് ദാരുണാന്ത്യം