പ്രതീകാത്മക ചിത്രം 
India

മാറിത്താമസിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നതു ക്രൂരത; വിവാഹമോചനം അനുവദിക്കാന്‍ കാരണമെന്ന് ഹൈക്കോടതി

മാതാപിതാക്കളില്‍നിന്നു മാറിത്താമസിക്കാന്‍ ഭാര്യ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നുണ്ടെങ്കില്‍ അതിനു ന്യായമായ കാരണം വേണം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മാതാപിതാക്കളില്‍നിന്നു മാറിത്താമസിക്കാന്‍ ഭാര്യ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്ന് കല്‍ക്കട്ട ഹൈക്കോടതി. ഇതിന്റെ പേരില്‍ ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കാമെന്നും ജസ്റ്റിസുമാരായ സൗമെന്‍ സെന്‍, ഉദയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വിവാഹത്തിനു ശേഷം ആണ്‍മക്കള്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്നതാണ് ഇന്ത്യയിലെ പൊതുവായ രീതി. മാതാപിതാക്കളില്‍നിന്നു മാറിത്താമസിക്കാന്‍ ഭാര്യ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നുണ്ടെങ്കില്‍ അതിനു ന്യായമായ കാരണം വേണം- കോടതി നിരീക്ഷിച്ചു.

ന്യായമായ കാരണം ഇല്ലാതെയാണ് മാറിത്താമസിക്കാന്‍ ഭാര്യ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചതെന്നു കോടതി വിലയിരുത്തി. ഈഗോയും ചില്ലറ ഗാര്‍ഹിക പ്രശ്‌നങ്ങളും സാമ്പത്തികമായ കാര്യങ്ങളും മാത്രമാണ് ഇത്തരമൊരു നിര്‍ബന്ധത്തിനു പിന്നില്‍. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി വാടകവീട്ടിലേക്കു മാറാന്‍ നിര്‍ബന്ധിതനായതാണ് ഭര്‍ത്താവ്. ഇത് വിവാഹ ബന്ധത്തിലെ ക്രൂരത തന്നെയാണെന്നു കോടതി പറഞ്ഞു.

വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധി ചോദ്യം ചെയ്തു യുവതി നല്‍കിയ അപ്പീല്‍ ആണ് ഹൈക്കോടതി പരിഗണിച്ചത്. ഭാര്യ മാറിത്താമസിക്കാന്‍ നിര്‍ബന്ധിച്ചതായും തന്നെ ഭീരു, ജോലിയും കൂലിയും ഇല്ലാത്തവന്‍ എന്നിങ്ങനെ വിളിച്ച് നിരന്തരം ആക്ഷേപിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് വിവാഹമോചനത്തിനു ഹര്‍ജി നല്‍കിയത്. കുടുംബ കോടതി ഇത് അനുവദിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇൻസ്റ്റ​ഗ്രാമിൽ ജോലി പരസ്യം; ക്ലിക്ക് ചെയ്ത് യുവതി, നഷ്ടമായത് 8.6ലക്ഷം രൂപ
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

SCROLL FOR NEXT