കിരണ്‍കുമാര്‍ റെഡ്ഡിയെ ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നു/ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌ 
India

വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി; ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍

കഴിഞ്ഞമാസം കിരണ്‍കുമാര്‍ റെഡ്ഡി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന് കത്തു നല്‍കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഹൈദരാബാദ്:  ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു.  കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, ബിജെപി നേതാവ് അരുണ്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ് കിരണ്‍കുമാര്‍ റെഡ്ഡിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. 

ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി നില്‍ക്കുകയായിരുന്നു 62 കാരനായ കിരണ്‍കുമാര്‍ റെഡ്ഡി. ഇതിനുമുന്നോടിയായി കഴിഞ്ഞമാസം കിരണ്‍കുമാര്‍ റെഡ്ഡി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന് കത്തു നല്‍കിയിരുന്നു. 

വിഭജനത്തിന് മുമ്പുള്ള ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്നു കിരണ്‍കുമാര്‍ റെഡ്ഡി. 2010 നവംബര്‍ മുതല്‍ 2014 മാര്‍ച്ച് വരെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചു. അതിനു മുമ്പ് നിയമസഭ സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ആന്ധ്ര വിഭജനത്തെ എതിര്‍ത്ത കിരണ്‍കുമാര്‍ റെഡ്ഡി 2014ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു. തുടര്‍ന്ന് ജയ് സമൈക്യ ആന്ധ്രാപാര്‍ട്ടി എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. ഇതേത്തുടര്‍ന്ന് 2018 ല്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. എന്നാല്‍ കോണ്‍ഗ്രസില്‍ കാര്യമായ പദവികളൊന്നും കിരണ്‍കുമാര്‍ റെഡ്ഡിക്ക് ലഭിച്ചിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും