ചിത്രം : പിടിഐ 
India

ഇംഗ്ലീഷിന് തോറ്റു; പത്താം ക്ലാസ് പരീക്ഷ വീണ്ടം എഴുതി മുൻ ഹരിയാന മുഖ്യമന്ത്രി​ 

ഹരിയാനയിലെ സിർസയിലുള്ള ആര്യ കന്യ സീനിയർ സെക്കണ്ടറി സ്കൂളിലാണ്  പരീക്ഷയെഴുതിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: പത്താം ക്ലാസിൽ തോറ്റ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതി ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല. ഹരിയാനയിലെ സിർസയിലുള്ള ആര്യ കന്യ സീനിയർ സെക്കണ്ടറി സ്കൂളിലെത്തിയാണ് അദ്ദേഹം പരീക്ഷയെഴുതിയത്. 

ഈ വർഷം ആദ്യം ഹരിയാന ഓപ്പൺ ബോർഡിന് കീഴിൽ ഓം പ്രകാശ് 12 -ാം ക്ലാസ് പരീക്ഷയെഴുതിയെങ്കുലും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ പാസായിട്ടില്ലെന്ന് കാണിച്ച അദ്ദേഹത്തിന്റെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്.  ഇതിനെ തുടർന്നാണ് ഇന്നലെ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. എൺപത്തിയാറുകാരനായ ചൗട്ടാല പരീക്ഷ എഴുതാൻ ഒരു സഹായിയെ അനുവദിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് അധികൃതർ അം​ഗീകരിച്ചു. രണ്ട് മണിക്കൂർ പരീക്ഷ എഴുതിയതിന് ശേഷമാണ് അദ്ദേഹം പരീക്ഷാ ഹാൾ വിട്ടത്.

2017ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിന് കീഴിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയത് ചൗട്ടാല 53.4 ശതമാനം മാർക്കോടെ പാസായെങ്കിലും ഇംഗ്ലീഷ് വിഷയത്തിൽ മാത്രം പരാജയപ്പെട്ടു. ജെബിടി റിക്രൂട്ട്മെന്റ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന സമയത്താണ് ചൗട്ടാല പത്താം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്. "ഞാൻ ഒരു വിദ്യാർത്ഥിയാണ് -മറ്റൊന്നിനെക്കുറിച്ചും പറയാനില്ല" പരീക്ഷാ കേന്ദ്രത്തിൽ എത്തിയപ്പോൾ അദ്ദേഹത്തെ വളഞ്ഞ മാധ്യമങ്ങളോട് ചൗട്ടാല പറഞ്ഞു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

'2022ലെ ഫൈനൽ തോൽവി വലിയ മുറിവ്, എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തി'

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

SCROLL FOR NEXT