ലളിത് മോദി 
India

ഇന്ത്യ വിട്ടത് 16 വര്‍ഷം മുന്‍പ്, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) മുന്‍ ചെയര്‍മാന്‍ ലളിത് മോദി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു. ഇന്ത്യ വിട്ട് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലളിത് മോദി ബ്രിട്ടീഷ് പൗരത്വം നേടിയത്. ഓക്‌സ്‌ഫോര്‍ഡ് യൂണിയനില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 15-നാണ് ഔദ്യോഗികമായി പൗരത്വം ലഭിച്ചതെന്നും യുകെയില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

'ബ്രിട്ടിഷ് പൗരത്വം ലഭിച്ചത് അഭിമാനകരമായ നിമിഷവും ഒരു പുതിയ അധ്യായവുമാണെന്ന് ലളിത് മോദി പറഞ്ഞു. ചാള്‍സ് രാജാവിന്റെ ജന്മദിനത്തില്‍ തന്നെയാണ് താന്‍ ഈ സന്തോഷവാര്‍ത്ത പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

'വര്‍ഷങ്ങളായി ബ്രിട്ടന്‍ എന്റെ വീടാണ്. ഇവിടുത്തെ ജനങ്ങളെയും വ്യവസ്ഥിതിയേയും പാരമ്പര്യ മൂല്യങ്ങളേയും ഞാന്‍ ആഴത്തില്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ബ്രിട്ടിഷ് പൗരനാവുക എന്നത് വലിയൊരു ഉത്തരവാദിത്തവും പദവിയുമാണ്. അഭിമാനത്തോടെയും കൃതജ്ഞതയോടും കൂടി ഞാന്‍ അത് ഏറ്റെടുക്കുന്നു''ലളിത് മോദി എക്‌സില്‍ കുറിച്ചു. വിവിധ സംസ്‌കാരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് തന്റെ ജീവിതയാത്ര കടന്നുപോയതെന്നും സ്വന്തം വീടെന്ന് അഭിമാനത്തോടെ വിളിക്കുന്ന ഈ രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും' അദ്ദേഹം വ്യക്തമാക്കി.

2010ല്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ) ഐ.പി.എല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് ലളിത് മോദി ഇന്ത്യ വിട്ടത്. തലപ്പത്ത് ഇരുന്ന കാലയളവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും വിദേശനാണ്യ വിനിമയ ചട്ടമായ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ലംഘിച്ചെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്.

Former IPL chairman Lalit Modi officially acquired British citizenship

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

'ക്രിക്കറ്റ് കവറേജ് വേണ്ട'; റേഡിയോ സ്‌റ്റേഷനുകളോട് താലിബാന്‍!

തൃശ്ശൂര്‍ പൂരം കലക്കല്‍: സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം

മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി (വിഡിയോ)

'പാകിസ്ഥാനോ, ചീള് കേസ്'...! ട്രോളി മുന്‍ ഇന്ത്യന്‍ താരം