'പാകിസ്ഥാനോ, ചീള് കേസ്'...! ട്രോളി മുന്‍ ഇന്ത്യന്‍ താരം

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ മധുരപ്രതികാരം
U19 Asia Cup 2026 champions india
U19 Asia Cup 2026x
Updated on: 
2 min read

മുംബൈ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കി ഇന്ത്യന്‍ കൗമാരപ്പട 9ാം കിരീടം ഉയര്‍ത്തിയതിനു പിന്നാലെ ഫൈനലില്‍ പരാജയപ്പെട്ട പാകിസ്ഥാനെ ട്രോളി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. പാകിസ്ഥാനെ വീഴ്ത്തിയാണ് ഇന്ത്യ ത്രില്ലര്‍ വിജയം സ്വന്തമാക്കിയത്.

'കളിക്കളത്തില്‍ ആക്രമണോത്സുകത കാണിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇനി തങ്ങളോട് കിടപിടിക്കുന്ന ഏതിരാളികളെ തിരഞ്ഞെടുക്കണം. പാകിസ്ഥാന്‍ ദുര്‍ബലരും എളുപ്പത്തില്‍ കീഴടക്കാവുന്നവരുമായ ഒരു എതിരാളി മാത്രമാണ്. ഇന്ത്യയ്ക്ക് ആക്രമണോത്സുകത കാണിക്കാന്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളെയാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്'- എന്നാണ് മഞ്ജരേക്കര്‍ കുറിച്ചത്.

ത്രില്ലര്‍ പോരാട്ടം കണ്ട കലാശക്കളിയില്‍ ചിരവൈരികളായ പാകിസ്ഥാന്റെ കിരീടം നിലനിര്‍ത്താനുള്ള മോഹം തല്ലിക്കെടുത്തിയാണ് അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യന്‍ കൗമാരപ്പട തിരിച്ചുപിടിച്ചത്. കഴിഞ്ഞ തവണ ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ രണ്ടാം കിരീടം സ്വന്തമാക്കിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ വീഴ്ത്താനും പാക് സംഘത്തിനു സാധിച്ചിരുന്നു. രണ്ട് തോല്‍വികള്‍ക്കും ഫൈനലില്‍ കണക്കു തീര്‍ത്താണ് ഇന്ത്യ വിജയവും 9ാം ഏഷ്യാ കപ്പ് കിരീട നേട്ടവും ആഘോഷിച്ചത്.

U19 Asia Cup 2026 champions india
'2031'ലെ ഏകദിന ലോകകപ്പും '2029'ലെ ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യയില്‍!

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി പറഞ്ഞ ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് അടിച്ചാണ് വിജയം സ്വന്തമാക്കിയത്. ഒരു വിക്കറ്റ് ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. ടെന്‍ഷടിച്ച് ആരാധകര്‍ കണ്ട പോരില്‍ അവസാന ഓവറിലെ അവസാന പന്തില്‍ ഇന്ത്യക്ക് ഒരു പന്തില്‍ 3 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അഹമ്മദ് ഹുസൈന്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് ഫോറിലേക്ക് പറത്തി മോഹിത് ഉല്‍വ ഇന്ത്യയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു.

338 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ മനല്‍ ചൗഹാനും പത്താം സ്ഥാനത്തിറങ്ങിയ മോഹിത് ഉല്‍വയും അവസാന സ്ഥാനത്തെത്തിയ ചിഗുരുപതി വെങ്കടയും ചേര്‍ന്നു പാക് സ്വപ്നങ്ങളെ കരിയിച്ച് കളഞ്ഞ് ക്രീസില്‍ നിലയുറപ്പിച്ച് ഇന്ത്യക്ക് ഐതിഹാസിക വിജയം സമ്മാനിക്കുകയായിരുന്നു. മനല്‍ ചൗഹാന്‍ 30 പന്തില്‍ 3 സിക്സും 3 ഫോറും സഹിതം 47 റണ്‍സുമായി മടങ്ങി. മോഹിത് ഉല്‍വ 26 പന്തില്‍ 3 സിക്സും 5 ഫോറും സഹിതം 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വെങ്കട 11 റണ്‍സുമായും ക്രീസില്‍ തുടര്‍ന്നാണ് പാകിസ്ഥാനെ ഞെട്ടിച്ചത്.

U19 Asia Cup 2026 champions india
വിജയ് മർച്ചന്റ് ട്രോഫി; കേരളത്തിനെതിരെ കളി വരുതിയിൽ നിർത്തി ജമ്മു കശ്മീർ
U19 Asia Cup 2026 champions india
2 റൺസ് കുറവ്! വനിതാ ടി20യിൽ കേരളം പൊരുതി വീണു
Summary

Former India batter Sanjay Manjrekar shared his views after India's U19 team beat Pakistan in the final of the U19 Asia Cup 2026 on Saturday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER