'ക്രിക്കറ്റ് കവറേജ് വേണ്ട'; റേഡിയോ സ്‌റ്റേഷനുകളോട് താലിബാന്‍!

അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട റേഡിയോ പരിപാടികള്‍ക്ക് വിലക്ക്
Afghanistan Cricket
Afghanistan Cricketx
Updated on: 
1 min read

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നു തെക്കന്‍ കാണ്ഡഹാറിലെ റേഡിയോ സ്‌റ്റേഷനുകളെ വിലക്കി താലിബാന്‍ ഭരണകൂടം. വിലക്ക് രണ്ട് റേഡിയോ സ്‌റ്റേഷന്‍ അധികൃതരും പ്രവിശ്യാവൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. അധികാരത്തില്‍ തിരിച്ചെത്തിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ച് താലിബാന്‍ സര്‍ക്കാര്‍ ഈ കായിക വിനോദത്തിനു പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒന്നും ഇനി അനുവദിക്കില്ലെന്നു പ്രവിശ്യാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ഡിപ്പാര്‍ട്‌മെന്റ് കഴിഞ്ഞ ദിവസം സ്റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ക്രിക്കറ്റ് കമന്ററി, വാര്‍ത്താ കവറേജ്, വിജയ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പോലും നിരോധിച്ചതായി സ്‌റ്റേഷനുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരോധനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Afghanistan Cricket
'പാകിസ്ഥാനോ, ചീള് കേസ്'...! ട്രോളി മുന്‍ ഇന്ത്യന്‍ താരം

അതേസമയം താലിബാന്‍ ഭരണകൂടത്തിന്റെ ഈ തീരുമാനത്തെക്കുറിച്ച് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഉള്‍പ്പെടെയുള്ള കായിക ഇനങ്ങള്‍ക്ക് താലിബാന്‍ അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും ക്രിക്കറ്റ് കളിക്കുന്നത് തുടരാന്‍ അനുമതിയുണ്ട്. അതേസമയം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ജിമ്മുകളിലും വിനോദങ്ങളിലും അവര്‍ക്ക് വിലക്കുണ്ട്.

നിലവില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം സിംബാബ്‌വെക്കെതിരായ ടെസ്റ്റ് മത്സരം കളിക്കുകയാണ്. യുഎഇയിലെ ഷാര്‍ജ ഹോം മൈതാനതമാക്കിയാണ് അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് പോരാട്ടം കളിക്കുന്നത്.

Afghanistan Cricket
'2031'ലെ ഏകദിന ലോകകപ്പും '2029'ലെ ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യയില്‍!
Afghanistan Cricket
വിജയ് മർച്ചന്റ് ട്രോഫി; കേരളത്തിനെതിരെ കളി വരുതിയിൽ നിർത്തി ജമ്മു കശ്മീർ
Summary

The Taliban authorities have banned radio stations in southern Kandahar from airing content related to cricket, a rapidly growing sport in Afghanistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER