കല്ലേറില്‍ പരിക്കേറ്റ ജി പരമേശ്വര 
India

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലേറ്; മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്ക്ക് പരിക്ക്; വീഡിയോ

കല്ലേറില്‍ പരിക്കേറ്റ അദ്ദേഹത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയ്ക്ക് നേരെ കല്ലേറ്. കല്ലേറില്‍ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുമകുരു ജില്ലയിലെ ബൈരേനഹള്ളിയിലെ റോഡ് ഷോയ്ക്ക് ഇടെയാണ് സ്ഥാനാര്‍ഥിക്ക് നേരെ കല്ലേറുണ്ടായത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മാലയിടുന്നതിനിടെയാണ് കൂട്ടത്തില്‍ നിന്ന് ഒരാള്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ പരിക്കേറ്റ അദ്ദേഹത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി. ചോരയൊലിപ്പിച്ച് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ജി പരമേശ്വരയ്ക്ക്  നേരെയുള്ള ആക്രമണം ആസുത്രിതമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴും അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും