ഫയല്‍ ചിത്രം 
India

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രിയില്‍

പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയിലെത്തിയതെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും കോണ്‍ഗ്രസ്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസിലെ കാര്‍ഡിയോന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 

മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററില്‍ അറിയിച്ചു. പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയിലെത്തിയതെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. 

അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി ചെറിയ രീതിയിലുള്ള പനി മന്‍മോഹന്‍ സിങ്ങിനുണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ അറിയിക്കുന്നത്. കൂടുതല്‍ മികച്ച പരിചരണത്തിനു വേണ്ടിയാണ് 89 വയസ്സുകാരനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചു. 

കോവിഡ് ബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രിലിലും മന്‍മോഹന്‍ സിങ്ങിനെ എയിംസില്‍ പ്രവേശിപ്പിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി