Prashant Kishor  ഫയല്‍
India

ബിഹാര്‍: മത്സരത്തിനില്ലെന്ന് പ്രശാന്ത് കിഷോര്‍, എന്‍ഡിഎയ്ക്ക് ഭരണം നഷ്ടപ്പെടുമെന്ന് പ്രവചനം

പ്രശാന്ത് കിഷോറിന്റെ പ്രവര്‍ത്തനം ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്നത് പാര്‍ട്ടിയുടെ പ്രചാരണത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് മത്സരത്തില്‍ നിന്നുള്ള പിന്‍മാറ്റത്തിന് കാരണം

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ജന്‍ സുരാജ് പാര്‍ട്ടി മേധാവിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. 243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ആറ്, 11 തീയതികളില്‍ നടക്കാനിരിക്കെയാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. താന്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പകരം പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിഹാര്‍ തിരഞ്ഞെടുപ്പിനെ കുറിച്ചും തന്റെ പാര്‍ട്ടിയുടെ പ്രതീക്ഷകളെ കുറിച്ചും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചത്.

പ്രശാന്ത് കിഷോറിന്റെ പ്രവര്‍ത്തനം ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്നത് പാര്‍ട്ടിയുടെ പ്രചാരണത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് മത്സരത്തില്‍ നിന്നുള്ള പിന്‍മാറ്റത്തിന് കാരണം. താന്‍ മത്സരിക്കേണ്ടെന്നും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കണമെന്നുമാണ് ജന്‍ സുരാജ് പാര്‍ട്ടിയുടെ തീരുമാനം എന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

താന്‍ മത്സര രംഗത്തില്ലെങ്കിലും പാര്‍ട്ടി മികച്ച മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വയ്ക്കുന്നത്. ജന്‍ സുരാജ് പാര്‍ട്ടിക്ക് 150ല്‍ താഴെ സീറ്റുകള്‍ ലഭിച്ചാല്‍ പോലും തോല്‍വിയായി കണക്കാക്കും എന്നാണ് പ്രശാന്ത് കിഷോറിന്റെ നിലപാട്. തിരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് പാര്‍ട്ടി വിജയിച്ചാല്‍, അത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ സ്വാധീനം ചെലുത്തും. ദേശീയ രാഷ്ട്രീയത്തിന്റെ ദിശമാറ്റുന്ന മാറ്റമായിരിക്കും അതെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.

നിലവിലെ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് തിരഞ്ഞെടുപ്പില്‍ കാലിടറുമെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു. നിതീഷ് കുമാര്‍ നയിക്കുന്ന ജനതാദള്‍ യുണൈറ്റഡിന് (ജെഡിയു) 25 സീറ്റുകള്‍ നേടുക എന്നത് പോലും വെല്ലുവിളിയായിരിക്കും. ജെഡിയുവിന്റെ ഭാവി പ്രവചനത്തിന് ഒരു രാഷ്ട്രീയ നിരീക്ഷകന്‍ ആകേണ്ട കാര്യമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിരാഗ് പാസ്വാന്‍ നടത്തിയ വിമത നീക്കം കൊണ്ട് മാത്രം ജെഡിയുവിന്റെ സീറ്റ് നില 43 ലേക്ക് കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിനിന് പുറത്താണ് എന്‍ഡിഎ മുന്നണിലെ പ്രശ്‌നങ്ങള്‍. ബിജെപിക്കും ജെഡിയുവിനും സീറ്റ് ധാരണയില്‍ പോലും എത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യ മുന്നണിയിലും സ്ഥിതി സമാനമാണ്. ആര്‍ജെഡിയും കോണ്‍ഗ്രസും തര്‍ക്കം തുടരുകയാണ്. മുന്‍ മന്ത്രി മുകേഷ് സഹാനിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ഇപ്പോഴും മുന്നണിയില്‍ ഉണ്ടോ എന്ന് പോലും അവര്‍ക്ക് ധാരണയില്ലെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.

 Jan Suraaj Party founder Prashant Kishor announced that he will not contest the Bihar assembly polls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി അല്‍പസമയത്തിനകം

വെള്ളത്തില്‍ പൊങ്ങിക്കിടക്കും, സ്‌ഫോടനത്തിലും കുലുങ്ങില്ല, 'റഷ്യന്‍ റോള്‍സ് റോയ്‌സ്'; പുടിന്‍ ഇന്ത്യയില്‍ സഞ്ചരിക്കുക ഈ കാറില്‍, ഓറസ് സെനറ്റ്-വിഡിയോ

'ഓപ്പണിങ്ങായാലും നാലാമതായാലും ഒരേപോലെ'; സെഞ്ച്വറി ഇന്നിങ്‌സിന് പിന്നാലെ ഋതുരാജ്

തിയറ്ററിലെ ക്ഷീണം ഒടിടിയിൽ മറി കടക്കുമോ? ദുൽഖറിന്റെ 'കാന്ത' സ്ട്രീമിങ് തീയതി പുറത്ത്

രാഹുലിനെ ബംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ പിടിയില്‍; രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍; തിരച്ചില്‍ ഊര്‍ജിതം

SCROLL FOR NEXT