ഒ പനീര്‍ശെല്‍വം ഡിഎംകെയില്‍ 
India

'ജയലളിതയുടെ വിശ്വസ്തന്‍'; മൂന്നു തവണ മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വം ഡിഎംകെയില്‍; വിഡിയോ

ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തുവച്ച് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സാന്നിധ്യത്തിലയിരുന്നു പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടി പ്രവേശനം.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഡിഎംകെയില്‍നിന്നു പുറത്താക്കപ്പെട്ട നേതാവുമായ ഒ പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തുവച്ച് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സാന്നിധ്യത്തിലയിരുന്നു പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടി പ്രവേശനം.

മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം അന്തരിച്ച് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്തനായിരുന്നു. ജയലളിതയുടെ മരണശേഷം പാര്‍ട്ടിക്കുള്ളിലുണ്ടായ അഭ്യന്തരകലഹങ്ങളെ തുടര്‍ന്ന് 2022ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നെങ്കിലും പിന്നീട് മുന്നണി വിട്ടു. രാഷ്ട്രീയമായി ഒറ്റപ്പെടുത്താന്‍ എന്തു തെറ്റാണു ചെയ്തതെന്നു ഒ പനീര്‍സെല്‍വം എഐഎഡിഎംകെ നേതൃത്വത്തോട് ചോദിച്ചിരുന്നു. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയാകാന്‍ തനിക്കു താല്‍പര്യമില്ലായിരുന്നു. പലരും നിര്‍ബന്ധിച്ചാണു മുഖ്യമന്ത്രിയാക്കിയത്. അതിനുശേഷം അപമാനിച്ച് ആ സ്ഥാനത്ത് നിന്നു പുറത്താക്കിയെന്നും പനീര്‍സെല്‍വം പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്ന പനീര്‍ശെല്‍വം രാമനാഥപുരത്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Former TN CM O.Panneerselvam joins DMK; supporters gather at Anna Arivalayam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

'ഉർവശിയുടെ വലിയൊരു ഫാൻ ആണ് ഞാൻ; 'ഉള്ളൊഴുക്കി'ലെ പെർ‌ഫോമൻസ് കണ്ടിട്ട് അത്ഭുതപ്പെട്ടു പോയി'

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

SCROLL FOR NEXT