പ്രതീകാത്മക ചിത്രം 
India

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടു; കരച്ചില്‍ കേട്ട് ഓടിയെത്തി കര്‍ഷകന്‍; ഒടുവില്‍

ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലുള്ള ഗാംഭോയ് ഗ്രാമത്തിലാണ് കുഴിച്ചിട്ട ശേഷം നവജാത ശിശുവിനെ ജീവനോടെ രക്ഷപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ജീവനോടെ കുഴിച്ചിട്ട നവജാത ശിശുവിനെ കര്‍ഷകന്‍ രക്ഷപ്പെടുത്തി. ഗുജറാത്തിലാണ് സംഭവം. കുഴിയില്‍ നിന്ന് കുഞ്ഞിന്റെ ഒരു കൈ പുറത്തേക്ക് കിടന്ന നിലയിലായിരുന്നു. 

പിന്നാലെ കരച്ചിലും കേട്ടതോടെയാണ് കര്‍ഷകന്‍ ഉടനെത്തി കുഴിയില്‍ നിന്ന് കുട്ടിയെ ജീവനോടെ പുറത്തെടുത്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. 

ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലുള്ള ഗാംഭോയ് ഗ്രാമത്തിലാണ് കുഴിച്ചിട്ട ശേഷം നവജാത ശിശുവിനെ ജീവനോടെ രക്ഷപ്പെടുത്തിയത്. പിന്നാലെ ആംബുലന്‍സ് എത്തിച്ചാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

കുഞ്ഞിന്റെ മാതാപിതാക്കള്‍ നിലവില്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. മാതാപിതാക്കള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് എഫ്‌ഐആര്‍ ഇട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT