പ്രതീകാത്മക ചിത്രം 
India

നവജാതശിശുവിന്റെ മൃതദേഹം ടോയ്‌ലെറ്റിലെ ജനലില്‍ തൂക്കിയിട്ട നിലയില്‍; ചുരിദാര്‍ ധരിച്ച സ്ത്രീയുടെ പിന്നാലെ പൊലീസ് 

കര്‍ണാടകയില്‍ നവജാതശിശുവിന്റെ മൃതദേഹം ശുചിമുറിയുടെ ജനലില്‍ തൂക്കിയിട്ട നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ നവജാതശിശുവിന്റെ മൃതദേഹം ശുചിമുറിയുടെ ജനലില്‍ തൂക്കിയിട്ട നിലയില്‍. പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശുചിമുറിയുടെ ജനലില്‍ തൂക്കിയിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിക്കബല്ലാപൂര്‍ ജില്ലയില്‍ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഗ്രൂപ്പ് ഡി ജീവനക്കാരനാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരം അറിയിച്ചത്. ചുരിദാര്‍ ധരിച്ച യുവതി നവജാതശിശുവുമായി ശുചിമുറിയില്‍ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊന്നശേഷം പെണ്‍കുഞ്ഞിന്റെ മൃതദേഹം വാഷ്‌റൂമില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൊലപാതക കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

അതേസമയം വെള്ളിയാഴ്ച ആറ് പ്രസവം നടന്നതായും അമ്മമാരും കുട്ടികളും സുഖമായിരിക്കുന്നുവെന്നും ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് അറിയിച്ചു. മരിച്ച കുട്ടി വീട്ടില്‍ പ്രസവിച്ചതാകാമെന്നും സന്തോഷ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍