രാമനാഥപുരത്ത് അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം  
India

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി; റോഡരികില്‍ കാര്‍ നിര്‍ത്തി ഉറങ്ങുമ്പോള്‍ വാഹനം ഇടിച്ചു കയറി; രാമനാഥപുരത്ത് അഞ്ച് മരണം

റോഡിന് സമീപം നിര്‍ത്തി ഉറങ്ങുകയായിരുന്ന തീര്‍ഥാടകരുടെ വാഹനത്തിലേക്ക് നിയന്ത്രണം വിട്ട മറ്റൊരു കാര്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്ത് കാര്‍ അപകടത്തില്‍ നാല് ശബരിമല തീര്‍ഥാടകര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രാ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. റോഡിന് സമീപം നിര്‍ത്തി ഉറങ്ങുകയായിരുന്ന തീര്‍ഥാടകരുടെ വാഹനത്തിലേക്ക് നിയന്ത്രണം വിട്ട മറ്റൊരു കാര്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.

കീഴക്കരയില്‍ നിന്നുള്ള കാര്‍ ഡ്രൈവര്‍ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയില്‍ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമര്‍ (45)എന്നിവരാണ് മരിച്ചത്. രാമനാഥപുരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ തീര്‍ത്ഥടകരുടെ കാറില്‍ ഇടിക്കുകയായിരുന്നു. രാമേശ്വരം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായാണ് ഇവര്‍ രാമനാഥപുരത്തെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.

Four ayyappa devotees die in road accident in Ramanathapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT