പ്രതീകാത്മക ചിത്രം 
India

മിഠായിയില്‍ വിഷം; നാലു കുട്ടികള്‍ മരിച്ചു

മിഠായികള്‍ കുട്ടികളുടെ വീടിനു മുന്നിലേക്ക് ആരോ എറിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഖുശിനഗര്‍: വിഷം കലര്‍ന്ന മിഠായി കഴിച്ച് നാലു കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ ഖുശിനഗറിലാണ് സംഭവം. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

മിഠായികള്‍ കുട്ടികളുടെ വീടിനു മുന്നിലേക്ക് ആരോ എറിയുകയായിരുന്നു. ഇതെടുത്തു കഴിച്ച കുട്ടികളാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മരിച്ചവരില്‍ മൂന്നു പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കുട്ടികളുടെ കുടുംബത്തിന് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.

അതേമസമയം അറിയിച്ചിട്ടും ആംബുലന്‍സ് വരാന്‍ വൈകിയെന്നും ഇതു മരണകാരണമായിട്ടുണ്ടാവാമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി