ഫോട്ടോ: എഎന്‍ഐ 
India

അഴുക്കുചാലില്‍ കുടുങ്ങിയ നാല് പേര്‍ മരിച്ചു; മൃതദേഹങ്ങള്‍ പുറത്തെടുത്തത് മണീക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍

ദേശീയ ദുരന്തനിവാരണ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: അഴുക്കുചാലിൽ കുടുങ്ങി നാലു പേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ദേശീയ ദുരന്തനിവാരണ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. 

മൂന്ന് ശുചീകരണ തൊഴിലാളികളും ഒരു റിക്ഷാ ഡ്രൈവറുമാണ് മരിച്ചത്. രോഹിണിയിലെ സെക്ടർ 16ന് സമീപമാണ് ദാരുണസംഭവം. ആദ്യം അഴുക്കുചാൽ ശുചീകരണത്തിനായി രണ്ട് പേരാണ് ഇറങ്ങിയത്. ഇവരുടെ പ്രതികരണം ഒന്നും ഇല്ലാതെ വന്നതോടെ മൂന്നാമനും ഇറങ്ങി. ഏറെ സമയം കഴിഞ്ഞിട്ടും മൂന്ന് പേരേയും തിരികെ കാണാതായതോടെ അടുത്തുണ്ടായിരുന്ന റിക്ഷാ ഡ്രൈവർ അഴുക്കുചാലിനു സമീപം എത്തി വിളിച്ചു.

പക്ഷേ തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ റിക്ഷാ ഡ്രൈവറും മരിച്ചു. അഗ്നിശമനസേനാ, ദേശീയ ദുരന്തനിവാരണ സേനാ എന്നിവരുടെ സംഘം എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് മറ്റൊരു മൃതദേഹം ലഭിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT