പ്രതീകാത്മക ചിത്രം 
India

വീട്ടില്‍ അതിക്രമിച്ചു കയറി, കരിമ്പിന്‍ തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോയി, പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശില്‍ വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:ഉത്തര്‍പ്രദേശില്‍ വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. വീട്ടില്‍ നിന്ന് അഞ്ചുലക്ഷത്തോളം രൂപ കവര്‍ന്നതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.

സഹറാന്‍പുര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കരിമ്പിന്‍ തോട്ടത്തില്‍ വച്ചായിരുന്നു പീഡനം. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം കൂട്ടബലാത്സംഗം ചെയ്തു എന്ന ആരോപണം പൊലീസ് നിഷേധിച്ചു. ഇത് മോഷണ കേസാണെന്നാണ് പൊലീസിന്റെ വിശദീകരണം. വീട്ടുകാരെ ബന്ദിയാക്കി പണവും സ്വര്‍ണവും കവര്‍ന്നു എന്നതാണ് പൊലീസിന്റെ ഭാഷ്യം. 

വ്യാഴാഴ്ച രാവിലെ ബോധം തിരിച്ചുകിട്ടിയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് വീട്ടുകാരോട് നടന്ന കാര്യം പറയുകയായിരുന്നു. തുടര്‍ന്നാണ് കുടുംബം പൊലീസിനെ സമീപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT