വീഡിയോ സ്ക്രീൻ ഷോട്ട് 
India

ബം​ഗാളിൽ വീണ്ടും സംഘർഷം; ബിജെപിയുടെ രാമ നവമി ശോഭാ യാത്രക്കിടെ കല്ലേറ്; വാഹനങ്ങൾ തകർത്തു, റോഡിൽ തീയിട്ടു (വീഡിയോ)

ഹൂ​ഗ്ലിയിലെ റിസ്രയിലാണ് ആക്രമണം അരങ്ങേറിയത്. ബിജെപി, വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദുത്വ സംഘടനകളാണ് ഘോഷയാത്ര സംഘടിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ബം​ഗാളിൽ ബിജെപി സംഘടിപ്പിച്ച രാമ നവമി ശോഭാ യാത്രക്കിടെ വ്യാപക ആക്രമണം. ഹൂ​ഗ്ലിയിലാണ് അക്രമം അരങ്ങേറിയത്. ഘോഷയാത്രയ്ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. നിരവധി വാഹ​നങ്ങൾ തകർത്തും റോഡിൽ തീയിട്ടും അക്രമകാരികൾ അഴിഞ്ഞാടി. 

ഹൂ​ഗ്ലിയിലെ റിസ്രയിലാണ് ആക്രമണം അരങ്ങേറിയത്. ബിജെപി, വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദുത്വ സംഘടനകളാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.

ആക്രമണത്തില്‍ ബിജെപി എംഎഎല്‍എ ബിമന്‍ ഘോഷിന് പരിക്കേറ്റു. ചന്ദന്‍ നഗര്‍ കമ്മീഷണർ അമിത് ജബല്‍ഗിറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി. 

കഴിഞ്ഞ ദിവസം ഹൗറയില്‍ രാമ നവമി ഘോഷ യാത്രയ്ക്കിടെയും ആക്രമണം അരങ്ങേറിയിരുന്നു. സംഭവത്തില്‍ 38 പേര്‍ അറസ്റ്റിലായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !