കാവി നിറത്തിലുള്ള സര്‍ക്കാര്‍ ബസ്സുകള്‍ ai image
India

'സിപിഎമ്മിന്റെ ചുവപ്പ് നിറം വേണ്ടേ, വേണ്ട'; വരുന്നു, ഇനി കാവി നിറത്തിലുള്ള സര്‍ക്കാര്‍ ബസ്സുകള്‍

പുതിയ ബസിന്റെ കളര്‍ നീലയും വെള്ളയുമായിരിക്കുമെന്ന് കരുതി കാത്തിരുന്ന യാത്രക്കാരെ വരവേറ്റത് തിളങ്ങുന്ന കാവി നിറം പൂശിയ ബസുകളായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതിനഞ്ച് വര്‍ഷം നീണ്ടുനിന്ന അധികാരം അവസാനിപ്പിച്ച ശേഷം കൂടുതല്‍ കാവിവത്കരണവുമായി ബംഗാളില്‍ സുവേന്ദു അധികാരി സര്‍ക്കാര്‍. ഇടതുമുന്നണി ഭരണകാലത്ത് ചുവപ്പ് നിറമണിഞ്ഞിരുന്നതും തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിനുശേഷം നീലയും വെള്ളയുമായി മാറിയതുമായ നഗരത്തിലെ സര്‍ക്കാര്‍ ബസുകള്‍, ഇപ്പോള്‍ കാവി നിറത്തിലേക്ക് മാറുന്നു. പുതിയ എസി ബസുകള്‍ നിരത്തിലിറങ്ങിയതോടെയാണ് ഈ നിറംമാറ്റം വ്യക്തമായത്.

പുതിയ ബസിന്റെ കളര്‍ നീലയും വെള്ളയുമായിരിക്കുമെന്ന് കരുതി കാത്തിരുന്ന യാത്രക്കാരെ വരവേറ്റത് തിളങ്ങുന്ന കാവി നിറം പൂശിയ ബസുകളായിരുന്നു. നിലയ്ക്കും വെള്ളയ്ക്കും പകരം കാവിയും വെള്ളയുമാണ് പുതിയ ബസ്സിന്റെ നിറം. ചുവപ്പ് പണ്ടുമുതലേ ഇടതുപക്ഷ രാഷ്ട്രീയവുമായും കാവി ബിജെപിയുമായും ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, നീല എന്നത് തൃണമൂലിന്റെ ഒരു രാഷ്ട്രീയ നിറമല്ല; എന്നാല്‍ നീലയും വെള്ളയും കലര്‍ന്ന നിറം പതിനഞ്ച് വര്‍ഷത്തെ തൃണമൂല്‍ ഭരണത്തിന്റെ പ്രതീകമായി മാറിയിരുന്നു.

വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെയും സൗത്ത് ബംഗാള്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെയും ബസുകളുടെ നിറം മാറ്റുന്ന നടപടികള്‍ വര്‍ക് ഷോപ്പുകളില്‍ ത്വരിത വേഗത്തില്‍ പുരോഗമിക്കുകയാണ്. യാത്രാക്കാരുടെ ഇ-ടിക്കറ്റുകളിലെ വാട്ടര്‍മാര്‍ക്കുകള്‍ നീലയില്‍ നിന്ന് ഇതിനം കാവി നിറമായി മാറിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങളുടെ നിറം മാറ്റുന്നതുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനവും എടുത്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മഞ്ഞ ടാക്‌സികളെപ്പോലെ തന്നെ ഒരുകാലത്ത് ചുവപ്പുനിറത്തിലുള്ള സര്‍ക്കാര്‍ ബസുകളും കൊല്‍ക്കത്തയുടെ അടയാളമായിരുന്നു. പിന്നീട് വന്ന വെള്ളയും നീലയും കലര്‍ന്ന നിറമുള്ള ബസുകള്‍ റോഡുകള്‍ കീഴടക്കി. ഇനി കാവി നിറമുള്ള ബസ്സുകളാകും കൊല്‍ക്കത്ത നഗരത്തിലൂടെ സഞ്ചരിക്കുക.

From red to blue to saffron, buses’ changing colours map Bengal’s changing politics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളില്‍ മിന്നല്‍ പ്രളയം, എട്ടു മരണം, നിരവധി പേരെ കാണാതായി, ഗ്രാമങ്ങള്‍ ഒലിച്ചു പോയി

നേപ്പാള്‍ മിന്നല്‍ പ്രളയം: മലയാളി വിനോദസഞ്ചാരികളും കുടുങ്ങി; ഗലാച്ചിയില്‍ കുടുങ്ങിയത് 36 അംഗ സംഘം

'ഭൂപ്രകൃതിക്ക് അനുയോജ്യമായി നിര്‍മാണം വേണം'; കണ്ണൂര്‍ എളയാവൂരിലെ മണ്ണിടിച്ചിലില്‍ പിണറായി വിജയന്‍

'സങ്കടവും സന്തോഷവും മാറി മാറി വരും, ജീവിതം അങ്ങനെയാണല്ലോ; അമ്മ ഞങ്ങളെ വിട്ടു പോയതിനാൽ ഇത്തവണ ഓണം ആഘോഷിക്കുന്നില്ല'

'പരിചയപ്പെട്ട് മൂന്നാം ദിവസം പ്രൊപ്പോസ് ചെയ്തു, 15 ദിവസം കൊണ്ട് ഞങ്ങൾ പ്രണയ കൊടുമുടിയിലെത്തി'; പ്രണയം പറഞ്ഞ് സം​ഗീത് പ്രതാപ്