മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ/ പിടിഐ 
India

മഹാരാഷ്ട്രയില്‍ ഇന്ധനവില കുറയ്ക്കുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ

വിശ്വാസ വോട്ട് നേടിയതിന് പിന്നാലെയാണ് വാറ്റ് നികുതിയില്‍ ഉളവ് വരുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ധനവില കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. വിശ്വാസ വോട്ട് നേടിയതിന് പിന്നാലെയാണ് വാറ്റ് നികുതിയില്‍ ഉളവ് വരുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 288 അംഗ നിയമസഭയില്‍ 164 പേരാണ് സര്‍ക്കാരിനെ അനുകൂലിച്ച് വോട്ടു ചെയ്തത്. സര്‍ക്കാരിനെ എതിര്‍ത്ത് 99 പേരും വോട്ടു ചെയ്തു. വോട്ടെടുപ്പ് വേളയില്‍ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടിയായി ഒരു ശിവസേന എംഎല്‍എ കൂടി ഷിന്‍ഡേ പക്ഷത്തേക്ക് കൂറുമാറി. 

ഉദ്ധവിന്റെ ക്യാംപിലുണ്ടായിരുന്ന എംഎല്‍എ സന്തോഷ് ബംഗര്‍ ആണ് രാവിലെ ഷിന്‍ഡെയ്ക്കൊപ്പം ചേര്‍ന്നത്. മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പിഡബ്ല്യുപിഐ എംഎല്‍എ ശ്യാംസുന്ദറും എന്‍ഡിഎ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്. മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. 

സമാജ് വാദി പാര്‍ട്ടിയുടെ അബു ആസ്മി, റയീസ് ഷേഖ്, എഐഎംഐഎം എംഎല്‍എ ഷാ താരിഖ് അന്‍വര്‍ എന്നിവരാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത്. ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് 107 വോട്ടു ലഭിച്ചിരുന്നു. ബഹുജന്‍ വികാസ് അഗാഡിയും ഷിന്‍ഡെ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തു. 

സര്‍ക്കാരിന് മികച്ച ഭൂരിപക്ഷം നല്‍കിയതിന് എംഎല്‍എമാരോട് നന്ദി പറയുന്നുവെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഷിന്‍ഡെ വിശ്വസ്തനായ ശിവസൈനികനാണ്. ബാലസാഹേബിന്റെ ആശയങ്ങളുടെ അടിയുറച്ച അനുയായിയാണ് ഏക്നാഥ് ഷിന്‍ഡെയെന്നും ഫഡ്നാവിസ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി