ഫ്ലാറ്റിൽ കഞ്ചാവ് കൃഷി/ ട്വിറ്റർ 
India

ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കൃഷി, വിദ്യാർഥിയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തത് ഒന്നരകിലോ ലഹരിവസ്തുക്കൾ; മലയാളി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ഫ്ലാറ്റിൽ കഞ്ചാവ് കൃഷി നടത്തിയത് മെഡിക്കൽ വിദ്യാർഥി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കർ‌ണാടകയിലെ ശിവമോ​ഗയിൽ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽ കഞ്ചാവ് കൃഷിയും വിൽപ്പനയും നടത്തിയ മലയാളി ഉൾപ്പെടെ മൂന്ന് കോളജ് വിദ്യാർഥികൾ പിടിയിൽ. സംഭവത്തിൽ ഇടുക്കി സ്വദേശി വിനോദ് കുമാർ (27), തമിഴ്‌നാട് സ്വദേശികളായ വിഘ്‌നരാജ് (28), പാണ്ടിദുരൈ (27) എന്നിവരെ പൊലീസ് അറസ്റ്റുചെയ്‌തു. 

ഫ്ലാറ്റിൽ കഞ്ചാവ് കൃഷി ചെയ്‌ത് വിൽപ്പന നടത്തിയതിനാണ് വിഘ്‌നരാജിനെ പിടികൂടിയത്. ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങാനെത്തിയപ്പോഴാണ് മറ്റ് രണ്ട് പേർ അറസ്റ്റിലായത്. ശിവമോ​ഗയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ് വിഘ്‌നരാജ്. വിഘ്‌നരാജ് ന​ഗരത്തിലെ കോളജ് വിദ്യാർഥകൾക്കിടയിൽ ലഹരി വിൽപന നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി ചെയ്യുന്നതായി കണ്ടെത്തിയത്. ഹൈടെക്ക് രീതിയിലായിരുന്നു ഇയാളുടെ കഞ്ചാവു കൃഷി.

ഒന്നരക്കിലോയിലധികം കഞ്ചാവും കഞ്ചാവ് ചെടികളുമാണ് മെഡിക്കൽ വിദ്യാര്‍ഥിയുടെ ഫ്ലാറ്റില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. ഇതിനുപുറമേ പത്ത് ഗ്രാം ചരസ്, ഹാഷിഷ് ഓയില്‍, ഇലക്ട്രോണിക്‌സ് ത്രാസ് എന്നിവയും കഞ്ചാവ് കൃഷിക്ക് ഉപയോഗിച്ചിരുന്ന ആറു ടേബിള്‍ ഫാനുകള്‍, എക്‌സ്‌ഹോസ്റ്റ് ഫാന്‍, രണ്ട് സ്റ്റൈബിലൈസറുകള്‍, എല്‍ഇഡി. ലൈറ്റുകളും പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് ഉപയോഗിക്കാനായുള്ള ഹുക്ക ഉപകരണങ്ങളും സിറിഞ്ചുകളും ഫ്‌ളാറ്റിലുണ്ടായിരുന്നു. 19,000 രൂപയും ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT