പ്രതീകാത്മക ചിത്രം 
India

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; സ്ത്രീ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്; മൂന്നു വീടുകള്‍ തകര്‍ന്നു

കരിങ്കല്‍പ്പെട്ടി പാണ്ടുരംഗന്‍ കോവിലിന് സമീപമാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

സേലം : തമിഴ്‌നാട്ടിലെ സേലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു സ്ത്രീ മരിച്ചു. കരിങ്കല്‍പ്പെട്ടി പാണ്ടുരംഗന്‍ കോവിലിന് സമീപമാണ് സംഭവം. സ്‌ഫോടനത്തില്‍ മൂന്നു വീടുകള്‍ തകര്‍ന്നു. 

രാജലക്ഷ്മി എന്ന സ്ത്രീയാണ് മരിച്ചത്. രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയായിരുന്നു അപകടം. സ്‌ഫോടനത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സമീപത്തെ മറ്റു രണ്ടു വീടുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT