അപകടം നടന്ന സ്ഥലത്തെ ദൃശ്യം/ ട്വിറ്റര്‍ 
India

ഗ്യാസ് ടാങ്കര്‍ ബസിലിടിച്ച് മറിഞ്ഞു;  പൊട്ടിത്തെറിച്ചു; ഒരു മരണം; വീഡിയോ

ടാങ്കര്‍ പൊട്ടിത്തെറിച്ചതിന് പുറമെ റോഡ് സൈഡില്‍ഒന്നിന് പുറകെ ഒന്നായി പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബസുകള്‍ കത്തിനിശിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഗ്യാസ് ടാങ്കര്‍ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഝാര്‍ഖണ്ഡ് ിലെ ദംക ജില്ലയിലാണ് സംഭവം. 

സംസ്ഥാന പാത 17ല്‍ ധവതന്ദറില്‍ നിന്ന്് ഹന്‍സ്ദിഹയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് ആംബര്‍ ലക്ര പറഞ്ഞു. ടാങ്കര്‍ പൊട്ടിത്തെറിച്ചതിന് പുറമെ ഒന്നിന് പുറകെ ഒന്നായി പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബസുകള്‍ കത്തിനിശിച്ചു. നിരവധി മരങ്ങളും കത്തിനശിച്ചു.

ടാങ്കര്‍ ലോറി മറിഞ്ഞതിന് ശേഷം ഉഗ്രസ്‌ഫോടനം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ട മൂന്ന് ബസുകളും നിരവധി മരങ്ങള്‍ക്കും കത്തിനശിച്ചതായും പൊലീസ് ഇന്‍സ്‌പെക്ടര്‍ നവല്‍ കിഷോര്‍ സിങ്ങ് പറഞ്ഞു. അപകടത്തില്‍ ഒരാള്‍ വെന്തുമരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT