ഗൗരവ് ഗൊഗോയി ഫെയ്സ്ബുക്ക്
India

ഗൗരവ് ഗൊഗോയി കോൺ​ഗ്രസ് ലോക്‌സഭാ ഉപനേതാവ്; കൊടിക്കുന്നിൽ സുരേഷ് ചീഫ് വിപ്പ്

മാണിക്കം ടാ​ഗോർ എംപി, മുഹമ്മദ് ജാവേദ് എന്നിവരെ പാർട്ടി വിപ്പുമാരായും നിയമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ ഉപനേതാവായി അസമില്‍നിന്നുള്ള എംപി ഗൗരവ് ഗൊഗോയിയെ തെരഞ്ഞെടുത്തു. കൊടിക്കുന്നില്‍ സുരേഷ് എംപിയെ പാര്‍ട്ടി ചീഫ് വിപ്പായും നിയമിച്ചു. ഇവരെ നിയമിച്ച വിവരം അറിയിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തയച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാണിക്കം ടാ​ഗോർ എംപി, മുഹമ്മദ് ജാവേദ് എന്നിവരെ പാർട്ടി വിപ്പുമാരായും നിയമിച്ചു. ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ​ഗാന്ധിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരെ കോൺ​ഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ അനുമോദിച്ചു.

ലോക്സഭയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യകക്ഷികളും ഊര്‍ജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്