ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംപി ഗീത കോഡ ബിജെപി അംഗത്വം സ്വീകരിക്കുന്നു. സമീപം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടി  ഐഎഎന്‍എസ്
India

ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപി ബിജെപിയില്‍

മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപി ഗീത കോഡ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത പതിനാല് സീറ്റുകളില്‍ പന്ത്രണ്ട് എണ്ണവും എന്‍ഡിഎ സഖ്യം നേടിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിങ്ഭൂം മണ്ഡലത്തില്‍ നിന്നുളള എംപിയാണ് ഗീത കോഡ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ 72,000 വോട്ടുകള്‍ക്കാണ് ഗീത പരാജയപ്പെടുത്തയത്. പോള്‍ ചെയ്ത വോട്ടില്‍ 49ശതമാനവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയിരുന്നു. നേരത്തെ രണ്ടുതവണ എംഎല്‍എയായ ഗീത 2018ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം