പ്രവർത്തക സമിതി യോ​ഗത്തിൽ രാഹുലും സോണിയയും ഖാർ​ഗെയും/ പിടിഐ 
India

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ വിശാല യോഗം ഇന്ന്; തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയാകും

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ വിശാല യോഗം ഇന്ന് ഹൈദരാബാദില്‍ നടക്കും. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് പുറമെ, പിസിസി പ്രസിഡന്റുമാര്‍, നിയമസഭകളിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങി 147 പേര്‍ യോഗത്തില്‍ പങ്കെടുക്കും. 

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിശാല യോഗത്തില്‍ ചര്‍ച്ചയാകും. ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അടക്കം പ്രാദേശിക നേതൃത്വങ്ങളുടെ അഭിപ്രായങ്ങള്‍ തേടും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. 

ഇന്നലെയാണ് പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ രണ്ടു ദിവസത്തെ യോഗം ആരംഭിച്ചത്. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കോണ്‍ഗ്രസ് തുടക്കമിടും. ഇതിന്റെ ഭാഗമായി വൈകീട്ട് തുക്കുഗുഡയില്‍ മെഗാ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT