എസ്പി പിനാക് മിശ്ര മാധ്യമങ്ങളെ കാണുന്നു 
India

പതിനഞ്ചുകാരിയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; നില ഗുരുതരം; ഡല്‍ഹി എയിംസിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്‌തേക്കും

പുരി ജില്ലയിലെ ബയാബര്‍ ഗ്രാമത്തില്‍ വച്ചാണ് പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികള്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡിഷയിലെ പുരി ജില്ലയില്‍ മൂന്ന് അക്രമികള്‍ ചേര്‍ന്ന് തീകൊളുത്തിയ പതിനഞ്ചുകാരിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. നിലവില്‍ പെണ്‍കുട്ടി ഭുവനേശ്വറിലെ എയിംസില്‍ ചികിത്സയിലാണ്. പുരി ജില്ലയിലെ ബയാബര്‍ ഗ്രാമത്തില്‍ വച്ചാണ് പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികള്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. പിന്നാലെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു.

സംഭവം കണ്ട പ്രദേശവാസികള്‍ ഓടിയെത്തിയാണ് പെണ്‍കുട്ടിയുടെ ദേഹത്തു പടര്‍ന്ന തീ അണയ്ക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരേണ്ടതുണ്ടെന്നും എയിംസ് ഭുവനേശ്വര്‍ എ്കസിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു

അതേസമയം, സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി മുന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് രംഗത്തെത്തി. ഒഡിഷയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നവീന്‍ പട്‌നായിക് പറഞ്ഞു.

disha Chief Minister Mohan Charan Majhi on Saturday said the state government is considering airlifting the 15-year-old girl — under treatment at AIIMS Bhubaneswar with 70 per cent burns — to AIIMS Delhi for advanced medical care.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT