ഫയല്‍ ചിത്രം 
India

കാമുകന്റെ കടം വീട്ടാന്‍ വീട്ടില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് 20കാരി; അറസ്റ്റ് 

ഗുജറാത്തില്‍  കാമുകന്റെ ലക്ഷങ്ങളുടെ കടബാധ്യത തീര്‍ക്കാന്‍ വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മകള്‍ മോഷ്ടിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍  കാമുകന്റെ ലക്ഷങ്ങളുടെ കടബാധ്യത തീര്‍ക്കാന്‍ വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മകള്‍ മോഷ്ടിച്ചതായി പരാതി. രണ്ടാനച്ഛനാണ് 20 വയസുള്ള മകള്‍ക്കും കാമുകനുമെതിരെ പൊലീസില്‍ പരാതി നല്‍കി. 

സൂറത്തില്‍ മെയ് മാസത്തിലാണ് സംഭവം. കാമുകന്റെ കടബാധ്യത തീര്‍ക്കാന്‍ 4.10 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളാണ് 20കാരിയായ ധ്രുതി ധോലക്കിയ വീട്ടില്‍ നിന്ന് മോഷ്ടിച്ചത്. കാമുകന് മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരുന്നത്.

സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കാര്യം രണ്ടാനച്ഛന്‍ മലേഷ് ചൗഹാന്‍ കണ്ടെത്തി. സ്വര്‍ണാഭരണങ്ങള്‍ ഉടന്‍ തന്നെ മടക്കി നല്‍കാമെന്ന് കാമുകനും 20 വയസുകാരിയും രണ്ടാനച്ഛന് ഉറപ്പുനല്‍കി. ഈ ഉറപ്പ് പാലിക്കാന്‍ കഴിയാതെ വന്നതോടെയാണ് രണ്ടാനച്ഛന്‍ പൊലീസിനെ സമീപിച്ചത്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ധ്രുതി ധോലക്കിയയുടെ അമ്മ കമലേഷ് ചൗഹാനെ രണ്ടാംവിവാഹം ചെയ്തത്. കമലേഷ് ചൗഹാന്റെ പരാതിയില്‍ കാമുകനെ അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി