റീല്‍സ് എടുക്കുന്നതിനിടെ കാര്‍ കുഴിയിലേക്ക് മറിഞ്ഞു; യുവതി മരിച്ചു വീഡിയോ ദൃശ്യം
India

റിവേഴ്‌സ് ഗിയറില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടി; റീല്‍സ് എടുക്കുന്നതിനിടെ കാര്‍ കുഴിയിലേക്ക് മറിഞ്ഞു; യുവതി മരിച്ചു; വീഡിയോ

23കാരിയായ ശ്വേത സൂര്‍വാസെ ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കാര്‍ പിന്നോട്ട് മറിഞ്ഞ് യുവതി മരിച്ചു. 23കാരിയായ ശ്വേത സൂര്‍വാസെ ആണ് മരിച്ചത്. മഹരാഷ്ട്രയിലെ ഔറംഗബാദില്‍ കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. സുഹൃത്തിനൊപ്പമെത്തിയ യുവതി റീല്‍സ് എടുക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. യുവതി അപകടത്തില്‍പ്പെടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ റിവേഴ്‌സ് ഗീയറില്‍ ആണെന്നറിയാതെ അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതോടെ കാര്‍ പിന്നോട്ട് നീങ്ങി കുഴിയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തെത്താന്‍ ഒരുമണിക്കൂറിലേറെ സമയം വേണ്ടിവന്നു. യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതി ചേര്‍ത്തതില്‍ ഗൂഢാലോചന, ഒളിക്കാന്‍ ഉണ്ടെങ്കില്‍ ഫയലുകളും മാറ്റില്ലേ?; ചെയ്തത് കോടതിയെ അറിയിച്ചില്ല എന്ന തെറ്റ് മാത്രം'

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല, ജൂണില്‍ ആറു മരണം; നിപയില്‍ ആശ്വാസം

ഉച്ചയ്ക്ക് വീണ്ടും റിവേഴ്‌സിട്ട് സ്വര്‍ണവില; ഇന്ന് രണ്ടു തവണയായി 1500 രൂപയുടെ ഇടിവ്

'അന്നെനിക്ക് താലിയെടുത്ത് തന്നു, ഇന്നീ വേദനയുടെ നാളിലും ഒപ്പം നിന്നു, നന്ദി അണ്ണാ..'; വികാരഭരിതനായി ശാന്തനു ഭാഗ്യരാജ്

രണ്ടാം ക്ലാസുകാരനെ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കി എഇഒ; അധ്യാപകനെതിരെ നടപടിക്ക് സാധ്യത