ഓവിയ/ട്വിറ്റര്‍ 
India

ഗോ ബാക്ക് മോദി ഹാഷ്ടാഗ്; നടി ഓവിയ ഹെലനെതിരെ കേസ്

ഗോ ബാക്ക് മോദി ഹാഷ്ടാഗ്; നടി ഓവിയ ഹെലനെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെന്നൈ സന്ദര്‍ശനത്തിനു മുമ്പായി ഗോ ബാക്ക് മോദി എന്ന ഹാഷ്ടാഗോടെ ട്വീറ്റ് ചെയ്ത നടി ഓവിയ ഹെലനെതിരെ കേസ്. തമിഴ്‌നാട് ബിജെപി നേതാവിന്റെ പരാതിയില്‍ എഗ്മോര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബിജെപി ലീഗല്‍ വിങ് അംഗമായ അലക്‌സിസ് സുധാകര്‍ ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഓവിയയുടെ ട്വീറ്റിനു പിന്നിലെ ഉദ്ദേശ്യം അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.

ഓവിയയുടെ ട്വീറ്റിനെത്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഇറങ്ങുകയും അത് ക്രമസമാധാന പ്രശ്‌നമായി മാറുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ട്. ഈ പ്രവൃത്തി ചെയ്തയാളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കണ്ടെത്തണം. രാജ്യത്തിന്റെ പരമാധികാരത്തിന് എതിരും ക്രിമിനലുകളെ പിന്തുണയ്ക്കുന്നതുമാണ് ട്വീറ്റ് എന്നു സംശയിക്കണമെന്നും പരാതിയില്‍ പറയുന്നു.

ഓവിയ വിദേശ രാജ്യങ്ങളുമായി നടത്തിയ ആശയ വിനിമയം പരിശോധിക്കണം. പാസ്‌പോര്‍ട്ട് പരിശോധിച്ച് അവര്‍ ഇന്ത്യക്കാരി തന്നെയാണോയെന്ന് ഉറപ്പിക്കണമെന്നും പരാതിയിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലു ദിവസത്തേക്കുള്ള ഈ ഉത്തരവ് ചവറ്റു കുട്ടയിലേക്കു പോവും, കോടതിയിലേക്ക് ഓടാനില്ല: ബി അശോക്

വേനൽക്കാലത്ത് കണ്ണുകൾക്ക് വേണം എക്സ്ട്രാ കെയർ, സൺ​ഗ്ലാസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല, എല്ലാം പാണക്കാട് തങ്ങള്‍ തീരുമാനിക്കും; മാറാട് ആവര്‍ത്തിക്കുമെന്ന് വെള്ളാപ്പള്ളി

'പഴയതൊന്നും മറക്കരുത്, ഇപ്പോഴും ഒന്നാം നമ്പര്‍ തന്നെയാണ് ബുംറ'; പിന്തുണച്ച് പൊള്ളാര്‍ഡ്

SCROLL FOR NEXT