ജസ്റ്റിസ് ബി വി നാ​ഗരത്ന ഫയൽ
India

'സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചാലേ ഉത്തരവാദിത്തം ഉണ്ടാകൂ : ജസ്റ്റിസ് ബി വി നാ​ഗരത്ന

ജീവനക്കാർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നു. എന്നാൽ അതനുസരിച്ച് അവർ ഉത്തരവാദിത്തം കാണിക്കുന്നുണ്ടോയെന്ന് ജസ്റ്റിസ് നാ​ഗരത്ന ചോദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡൽഹി: സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചാലേ അവർക്ക് ഉത്തരവാദിത്തം ഉണ്ടാകൂവെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി വി നാ​ഗരത്ന. സർക്കാർ ഉദ്യോ​ഗസ്ഥർ പ്രിവിലേജ്ഡ് വിഭാ​ഗമാണ്. ജീവനക്കാർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നു. എന്നാൽ അതനുസരിച്ച് അവർ ഉത്തരവാദിത്തം കാണിക്കുന്നുണ്ടോയെന്ന് ജസ്റ്റിസ് നാ​ഗരത്ന ചോദിച്ചു. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (ഡിഎ) നൽകാത്തതുമായി ബന്ധപ്പെട്ട് പഞ്ചാബ് ചീഫ് സെക്രട്ടറിക്കെതിരെ നൽകിയ കേസിന്റെ വാദത്തിനിടയിലായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ പരാമർശം.

'ഇനിമുതൽ സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ മാത്രമേ നിയമിക്കാവൂ. എങ്കിൽ മാത്രമേ അവർക്ക് ഉത്തരവാദിത്തം ഉണ്ടാവുകയുള്ളൂ. ഒരു ദിവസം അവർ ടൈപ്പ് ചെയ്യുന്നത് വെറും മൂന്ന് പേജുകൾ മാത്രമാണ്. അവർക്ക് ജുഡീഷ്യൽ വകുപ്പിൽ ജോലി ചെയ്യാൻ താൽപ്പര്യമില്ല. ഹൈക്കോടതിയിലോ ജില്ലാ കോടതിയിലോ നിയമനം ലഭിച്ചാലും, അവരെല്ലാം സെക്രട്ടേറിയറ്റിലേക്ക് പോകാനാണ് താൽപ്പര്യപ്പെന്നത്. അവിടെയാണെങ്കിൽ ഒരു ദിവസം വെറും മൂന്ന് പേജുകൾ മാത്രം ടൈപ്പ് ചെയ്താൽ മതി !' ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

സർക്കാർ ഉദ്യോഗസ്ഥരിൽ കഠിനാധ്വാനികളായവരും ഉണ്ടെന്നും, എല്ലാവരെയും ഒരേ അളവുകോൽ വെച്ച് വിലയിരുത്താൻ പാടില്ലെന്നും മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടിയപ്പോൾ, സർക്കാർ ഉദ്യോഗസ്ഥർ അത്ര ആത്മാർത്ഥതയുള്ളവരായിരുന്നുവെങ്കിൽ രാജ്യത്തെ വ്യവഹാരങ്ങളുടെ എണ്ണം കുറയുമായിരുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന മറുപടി നൽകി. "സർക്കാർ ഒരു മാതൃകാ തൊഴിലുടമയായി പ്രവർത്തിക്കണം," എന്നായിരുന്നു ഇതിന് ദേവദത്ത് കാമത്തിന്റെ പ്രതികരണം.

"എല്ലായിടത്തും അനാവശ്യമായ ചുവപ്പു നാടയും അഴിമതിയും മാത്രമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം എവിടെയാണ്?. സർക്കാർ ഉദ്യോഗസ്ഥരുടെ മരണശേഷം അവരുടെ കുടുംബങ്ങൾക്ക് പെൻഷൻ ലഭിക്കുന്നുണ്ട്." സൗജന്യ പദ്ധതികൾ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുള്ളതാണെന്നും, എന്നാൽ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സർക്കാർജീവനക്കാർ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗമാണെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. പഞ്ചാബ് സർക്കാരിനെതിരെ സംസ്ഥാന സർക്കാർജീവനക്കാർ നൽകിയ കേസ് ജസ്റ്റിസ് നാഗരത്നയുടെയും ജസ്റ്റിസ് ആർ മഹാദേവന്റെയും ബെഞ്ചാണ് പരിഗണിച്ചത്. ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു.

Government employees must be recruited on contract basis to ensure accountability : Justice Nagarathna

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍; ഡേറ്റ് ഷീറ്റ് പുറത്ത്

24 മണിക്കൂറും നിരീക്ഷണം; മായയ്ക്ക് വന്‍താരയില്‍ വിദഗ്ധ ചികിത്സ തുടങ്ങി

'മദ്യമുക്ത കേരളം' എന്ന വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കണം; മദ്യനയത്തില്‍ നിലപാട് കടുപ്പിച്ച് വിഎം സുധീരന്‍

പുന്നപ്ര-വയലാര്‍ വിവാദം: സിപിഐയുടേത് ആത്മപ്രശംസ; വിമര്‍ശനവുമായി സിപിഎം

15കാരന്‍ വൈഭവ് സൂര്യവംശി ക്യാപ്റ്റന്‍; മുഷ്താഖ് അലി ട്രോഫിയില്‍ ബിഹാറിനെ നയിക്കും