ന്യൂഡല്ഹി : കര്ഷക പ്രക്ഷോഭം അവസാനിപ്പിക്കാന് അഞ്ചിന നിര്ദേശങ്ങള് മുന്നോട്ടുവെച്ച് കേന്ദ്രസര്ക്കാര്. അഞ്ചു പ്രധാന നിര്ദേശങ്ങള് ഇവയാണ്. താങ്ങുവിലയില് രേഖാമൂലം ഉറപ്പ്, സര്ക്കാര് നിയന്ത്രിത കാര്ഷിക ചന്തകള് നിലനിര്ത്തും, സ്വകാര്യ മേഖലയെ നിന്ത്രിക്കും, കരാര്, കൃഷി തര്ക്കങ്ങളില് നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ, സര്ക്കാര് ചന്തകള്ക്ക് നികുതി ഏകീകരണം എന്നീ അഞ്ച് ഫോര്മുലകളാണ് കേന്ദ്രസര്ക്കാര് മുന്നോട്ടുവെച്ചിട്ടുള്ളത്.
കേന്ദ്രസര്ക്കാരിന്റെ നിര്ദേശങ്ങള് കര്ഷക സംഘടനകള് പരിശോധിക്കും. ഈ നിര്ദേശങ്ങള് ക്രിയാത്മകമായി പരിഗണിക്കുമെന്നും ഓള് ഇന്ത്യ കിസാന് സഭ ജനറല് സെക്രട്ടറി ഹനന് മുള്ള പറഞ്ഞു.കര്ഷകരുടെ യോഗം ഉച്ചയ്ക്ക് സിംഘു അതിര്ത്തിയില് നടക്കും.
കേന്ദ്രം നല്കുന്ന ഡ്രാഫ്റ്റിനെക്കുറിച്ച് ചര്ച്ച നടത്തുമെന്നും ഇന്നു വൈകീട്ടോടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഭരതീയ കിസാന് യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കാര്ഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 10 ദിവസത്തിലേറെയായി പതിനായിരക്കണക്കിന് പേരാണ് അതിര്ത്തിയില് തമ്പടിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates