പ്രതീകാത്മക ചിത്രം 
India

വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം, ആശുപത്രിയിലും പീഡനം; വീഡിയോ പുറത്ത്, ഡോക്ടര്‍ അറസ്റ്റില്‍

വനിതാ സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: വനിതാ സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍. മംഗളൂരുവില്‍ ജില്ലാ കുഷ്ഠരോഗ വിഭാഗം തലവന്‍ ഡോ. രത്‌നാകറാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമത്തിന് ഇരയായ വനിതാ സഹപ്രവര്‍ത്തരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മഡിക്കേരി, മുര്‍ഡേശ്വര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി വനിതാ സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഡോക്ടര്‍ക്കെതിരെയുള്ള കേസ്. വനിതാ സഹപ്രവര്‍ത്തകര്‍ക്ക് നേരെ മോശമായി പെരുമാറുന്ന ഡോക്ടറുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് കേസില്‍ വഴിത്തിരിവായത്. എട്ടു വനിതാ സഹപ്രവര്‍ത്തകരാണ് ഡോക്ടറുടെ ലൈംഗികാതിക്രമത്തിന് ഇരയായത്. 

പീഡനത്തിന് ഇരയായവര്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഡോക്ടര്‍ വലിയ സ്വാധീനമുള്ള ആളാണ് എന്നതാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പ് ദേശീയ വനിതാ കമ്മീഷന് ലഭിച്ച അജ്ഞാത കത്താണ് വഴിത്തിരിവായത്. കത്തിന്റെ ചുവടുപിടിച്ച് മംഗളൂരു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ അറസ്റ്റിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം