പ്രതീകാത്മക ചിത്രം  
India

10 വര്‍ഷത്തിനിടെ കേന്ദ്രം കോടതി വ്യവഹാരങ്ങള്‍ക്ക് ചെലവഴിച്ചത് 400 കോടി; കണക്ക് പുറത്ത്

കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ ഒരു ചോദ്യത്തിന് മറുപടിയായാണ് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോടതി കേസുകള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ 400 കോടിയിലധികം രൂപ ചെലവഴിച്ചതായി ഔദ്യോഗിക കണക്കുകള്‍. 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ വ്യവഹാരങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 66 കോടി രൂപയാണ് ചെലവഴിച്ചത്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9 കോടി കൂടുതലാണ്.

കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായാണ് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2014-15 വര്‍ഷത്തില്‍ കോടതി വ്യവഹാരങ്ങള്‍ക്കായി 26 കോടി രൂപയാണ് ചെലവഴിച്ചത്. 2015-16 ലെ ചെലവ് 64 കോടി രൂപയായിരുന്നു. 2014-15നും 2023-24 കാലഘട്ടത്തിനിടയില്‍ സര്‍ക്കാര്‍ ഇതിനായി 409 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്.

കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ദേശീയ വ്യവഹാര നയത്തിന്റെ കരട് കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നില്‍ വെക്കും. നിരവധി വര്‍ഷങ്ങളായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അതിന്റെ രൂപരേഖയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക