പ്രതീകാത്മക ചിത്രം 
India

വിവാഹ ചടങ്ങിനിടെ വരന്‍ ജീവനൊടുക്കി, മനോവിഷമത്തില്‍ വധു വിഷം കുടിച്ചു; ഗുരുതരാവസ്ഥയില്‍ 

മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ വധുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വരന്‍ വിഷം കുടിച്ച് ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ വധുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വരന്‍ വിഷം കുടിച്ച് ജീവനൊടുക്കി. വരന്‍ മരിച്ചത് അറിഞ്ഞ മനോവിഷമത്തില്‍ വിഷം കുടിച്ച് തന്നെ ആത്മഹത്യയ്ക്ക് ശ്രമിച്ച വധു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. 

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ആര്യ സമാജ് ക്ഷേത്രത്തില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ, 21 വയസുള്ള വരന്‍ 20കാരിയായ വധുവിനെ വിഷം കഴിച്ചതായി അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. വരന്‍ വിഷം കഴിച്ചത് അറിഞ്ഞ മനോവിഷമത്തില്‍ വധുവും വിഷം കഴിച്ച് തന്നെ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വധു ആശുപത്രിയില്‍ ചികിത്സയിലാണ്. 20കാരിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ കുറെ നാളുകളായി ഉടന്‍ തന്നെ കല്യാണം നടത്തണമെന്ന് പറഞ്ഞ് വരന് മേല്‍ 20കാരി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കരിയര്‍ മെച്ചപ്പെടുത്തുന്നതിന് കല്യാണം രണ്ടുവര്‍ഷത്തേയ്ക്ക് നീട്ടിവെയ്ക്കണമെന്നതായിരുന്നു വരന്റെ ആവശ്യം. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. കൂടാതെ 21കാരനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

SCROLL FOR NEXT