കൂട്ടുകാരന്റെ തോളില്‍ നിന്ന് താഴെ വീണ വരന്റെ ചുറ്റും കൂടിയ ബന്ധുക്കള്‍ 
India

കല്യാണ ഘോഷയാത്രയ്ക്കിടെ നൃത്തം; കൂട്ടുകാരന്റെ തോളില്‍ നിന്ന് നടുവിടിച്ച് വീണ് വരന്‍ (വീഡിയോ) 

നിരവധി ആളുകള്‍ പങ്കെടുത്ത വരന്റെ ഘോഷയാത്ര താളമേളങ്ങളുടെ അകമ്പടിയോടെ കടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം

സമകാലിക മലയാളം ഡെസ്ക്

ല്യാണ ഘോഷയാത്ര ഗംഭീരമാക്കാന്‍ ചിലര്‍ ഏതറ്റം വരെയും പോകും. ബന്ധുക്കളും കൂട്ടുകാരുമായിരിക്കും ഇതിന് സാധാരണയായി മുന്‍കൈയെടുക്കാറ്. പലപ്പോഴും വധുവരന്മാരും ഇതില്‍ അണിചേരാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ നടത്തിയ ഘോഷയാത്രയ്ക്കിടെ വരന്‍ വീഴുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. മറ്റൊരാളുടെ തോളത്തേറി ഡാന്‍സ് ചെയ്യുന്നതിനിടെയാണ് സംഭവം.

എവിടെ നടന്ന സംഭവമാണ് എന്ന് വ്യക്തമല്ല. നിരവധി ആളുകള്‍ പങ്കെടുത്ത വരന്റെ ഘോഷയാത്ര താളമേളങ്ങളുടെ അകമ്പടിയോടെ കടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം. ഘോഷയാത്രക്കിടെ കൂട്ടുകാരന്റെ തോളത്തേറി വരുന്ന വരനെ കാണാം. പാട്ടിന്റെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്താണ് കൂട്ടുകാരന്റെ വരവ്. തോളത്തിരിക്കുന്ന വരനും പാട്ടിന്റെ താളത്തിന് അനുസരിച്ച് ഡാന്‍സ് ചെയ്യുന്നുണ്ട്.

അതിനിടെ ഒരു നിമിഷം കൂട്ടുകാരന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതും വരന്‍ കുത്തനെ താഴേക്ക് വീഴുന്നതുമാണ് വീഡിയോയുടെ അവസാനം. പുറം ഇടിച്ചാണ് വീണതെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകും. വരന്‍ വീഴുന്നത് കണ്ട് എന്തുപറ്റിയെന്ന് അറിയാന്‍ ആളുകള്‍ കൂട്ടംകൂടുന്നതും വരനെ പിടിച്ചുകൊണ്ടുപോകുന്നതുമാണ് വീഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT