പ്രതീകാത്മക ചിത്രം 
India

വിവാഹ സമ്മാനം പൊട്ടിത്തെറിച്ചു, വരനും ബന്ധുവിനും ഗുരുതര പരിക്ക്; പിന്നില്‍ മൂത്ത സഹോദരിയുടെ മുന്‍ കാമുകന്‍, കഥ ഇങ്ങനെ

ഗുജറാത്തില്‍  റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന കളിപ്പാട്ടം പൊട്ടിത്തെറിച്ച് നവവരനും ബന്ധുവിനും ഗുരുതരമായി പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍  റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന കളിപ്പാട്ടം പൊട്ടിത്തെറിച്ച് നവവരനും ബന്ധുവിനും ഗുരുതരമായി പരിക്കേറ്റു. കല്യാണ സമ്മാനങ്ങള്‍ തുറന്നുനോക്കുന്നതിനിടെയാണ് കളിപ്പാട്ടം ശ്രദ്ധയില്‍പ്പെട്ടത്. കളിപ്പാട്ടം റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ വധുവിന്റെ മൂത്തസഹോദരിയുടെ മുന്‍ കാമുകനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കളിപ്പാട്ടത്തില്‍ സ്‌ഫോടകവസ്തു ഘടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ദക്ഷിണ ഗുജറാത്തിലെ നവ്‌സാരി ജില്ലയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നവവരനും ബന്ധുവിനും ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നവവരന്‍ ലതേഷ് ഗാവിറ്റിനും ബന്ധുവിനുമാണ് പൊട്ടിത്തെറിയില്‍ പരിക്കേറ്റത്. കല്യാണ സമ്മാനങ്ങള്‍ തുറന്നുനോക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കളിപ്പാട്ടം റീച്ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ലതേഷിന്റെ കൈയ്ക്കും തലയ്ക്കും കണ്ണിനുമാണ് പരിക്കേറ്റത്. ബന്ധുവിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. വധുവിന്റെ മൂത്ത സഹോദരിയുടെ മുന്‍ കാമുകനായിരുന്നു രാജു പട്ടേലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂത്ത സഹോദരിയെ കൊല്ലാന്‍ കൂട്ടുകാരന്‍ വഴിയാണ് സമ്മാനം നല്‍കിയത്. എന്നാല്‍ കല്യാണ സമ്മാനമാണ് എന്ന് കരുതി മൂത്ത സഹോദരി ഇത് വധുവിന്റെ ഭര്‍ത്താവിന് നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT