GST Council Meet 
India

വ്യവസായ മേഖലയുടെ നികുതി ഭാരം കുറയ്ക്കും; നിരക്ക് പരിഷ്‌കരണവുമായി മുന്നോട്ട് പോകാന്‍ ജിഎസ്ടി കൗണ്‍സിലില്‍ ധാരണ

പുതിയ ജിഎസ്ടി രീതി കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ വാണിജ്യ വ്യവസായ മേഖലയുടെ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ജിഎസ്ടി കൗണ്‍സിലില്‍ ധാരണ. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും വിധത്തില്‍ നടപടിക്രമങ്ങള്‍ ലംഘൂകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 56-മത് ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചത്. ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ സമയം 30 ദിവസത്തില്‍ നിന്ന് മൂന്ന് ദിവസമായി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കയറ്റുമതിക്കാര്‍ക്ക് ഓട്ടോമേറ്റഡ് ജിഎസ്ടി റീഫണ്ട് നല്‍കാനുള്ള നിര്‍ദ്ദേശവും അംഗീകരിച്ചു.

ജിഎസ്ടി സ്ലാബ് നിരക്കുകളില്‍ വലിയ മാറ്റം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം ആരംഭിച്ചത്. നിലവിലെ അഞ്ച്, 12, 18, 28 ശതമാനം ജിഎസ്ടി സ്ലാബുകള്‍ പകുതിയാക്കി കുറയ്ക്കാനാണ് നീക്കം. ഇതോട 28 ശതമാനം വിഭാഗത്തിലുള്ള 90 ശതമാനം സാധനങ്ങളും 18 ശതമാനത്തിലേക്ക് എത്തിക്കുകയും 12 ശതമാനം എന്ന പരിധി അഞ്ച് ശതമാനത്തിലേക്ക് കുറയ്ക്കാനുമാണ് കേന്ദ്രം പദ്ധതിയിടുന്നത്. നികുതി നിരക്കിലെ മാറ്റം ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും 50,000 കോടി രൂപയുടെ പ്രതീക്ഷിക്കുന്ന വരുമാനനഷ്ടം നികത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

പുതിയ നിരക്ക് നിലവില്‍ വന്നാല്‍ ചെരുപ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വില കുറയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2500 രൂപ വരെയുള്ള ചെരുപ്പുകളുടെ ജിഎസ്ടി കുറയ്ക്കാന്‍ കൗണ്‍സിലില്‍ ധാരണയായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി നിരത്ത് 12 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കാനാണ് ധാരണ.

അതേസമയം, പുതിയ ജിഎസ്ടി രീതി കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരന് ഒരിക്കലും പുതിയ നിരക്കിന്റെ പ്രയോജനം ലഭിക്കില്ല, മറിച്ച് വന്‍കിട ബിസിനസുകാര്‍ക്ക് മാത്രമെ ലഭ്യമാകുകയുള്ളു എന്ന ആശങ്കയും അദ്ദേഹം ഉന്നയിച്ചു. പുതിയ ജിഎസ്ടി നിരക്ക് നിലവില്‍ വന്നാല്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരം കിട്ടാതെ വരും. സംസ്ഥാനങ്ങള്‍ക്ക് പണമില്ലാത്ത അവസഥ വരുമെന്നും മന്ത്രി വ്യക്തമാക്കി. 54000 കോടി രൂപയാണ് നികുതിയിനത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന് കിട്ടേണ്ടിയിരുന്നത്. എന്നാല്‍ 2600 കോടി മാത്രമാണ് ലഭിച്ചത്. ജിഎസ്ടി വന്നതിന് ശേഷം മാത്രം 20000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത് എന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.

56th GST Council meeting (GST) chaird by Finance Minister Nirmala Sitharaman approved measures aimed at easing compliance for businesses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമാണോ?

അനായാസം ഓസീസ്; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

'നിന്റെ അച്ഛന്‍ നക്‌സല്‍ അല്ലേ, അയാള്‍ മരിച്ചത് നന്നായെന്നു പറഞ്ഞു; എന്തിനൊക്കെ പ്രതികരിക്കണം?'; നിഖില വിമല്‍ ചോദിക്കുന്നു

നാളെ മുതല്‍ സപ്ലൈകോയില്‍ ഓഫര്‍ പൂരം; 'അഞ്ച് രൂപയ്ക്ക് പഞ്ചസാര'; 50ാം വര്‍ഷത്തില്‍ 50 ദിവസം വിലക്കുറവ്

SCROLL FOR NEXT