നരേന്ദ്ര മോദി 
India

'ബാലറ്റ് ആണ് ഉപയോഗിച്ചത്, കോണ്‍ഗ്രസിന് എത്ര സീറ്റ് കിട്ടിയെന്ന് ഊഹിക്കാമോ?'; പരിഹാസവുമായി മോദി

നാല് സംസ്ഥാനങ്ങളിലെ 28 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല

Author : Sujith

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ, പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നുണ്ടെന്ന് ആരോപിച്ച് ബാലറ്റ് പേപ്പര്‍ രീതിയിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന സമയത്ത് നടന്ന തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ട്രോള്‍. എംഎല്‍സി തെരഞ്ഞെടുപ്പുകള്‍ നടന്നത് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാണെന്നും മോദി എക്‌സില്‍ കുറിച്ചു.

'4 സംസ്ഥാനങ്ങളിലെ (ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക) 28 സീറ്റുകളില്‍ എം.എല്‍.സി തെരഞ്ഞെടുപ്പ് നടന്നു. ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് എത്ര സീറ്റുകള്‍ നേടി എന്ന് ഊഹിക്കാമോ?' ഒരു കണ്ണ് അടച്ചുപിടിച്ചുള്ള ഇമോജിയോടെയാണ് എക്സില്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിനെ പരിഹസിച്ചത്.

നാല് സംസ്ഥാനങ്ങളിലെ 28 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. നേരത്തെ കൈവശമുണ്ടായിരുന്ന സീറ്റുകള്‍ പോലും കോണ്‍ഗ്രസിന് നഷ്ടമായി. കര്‍ണാടകയിലാണ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടായത്. സിദ്ധരാമയ്യയെ മാറ്റി ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് മുഖം മിനുക്കിയെങ്കിലും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല.

"Guess How Many Congress Won?" PM's Taunt With Emoji After MLC Results

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫോം 6, 7, 8 മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല; നിലവിലുള്ളവരെ എന്തിന് ബുദ്ധിമുട്ടിക്കുന്നുവെന്ന് സുപ്രീം കോടതി

പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പോഷകങ്ങൾ നഷ്ടപ്പെടുമോ?

'അ‍ഞ്ച് ദിവ‌സം താജിൽ താമസം, 25 മുറികൾ ബുക്ക് ചെയ്തിരുന്നു'; അഹാനയുടെ കല്യാണ ചെലവുകളെക്കുറിച്ച് ദിയ കൃഷ്ണ

ജിമ്മിൽ പോകും മുമ്പ് നേന്ത്രപ്പഴം കഴിക്കണോ? അറിയാം ഗുണങ്ങളും വ്യത്യാസങ്ങളും

'പതിവ് അച്ഛനമ്മ സങ്കല്പത്തിൽ നിന്ന് മാറണമെന്ന് നിർബന്ധമുണ്ടായിരുന്നു, ഇതൊരു മനുഷ്യപക്ഷ സിനിമയാണ്'; ഋത്വിക് ബൈജു അഭിമുഖം