ഫയല്‍ ചിത്രം 
India

31 പൈസകൂടി അടയ്ക്കാനുണ്ട്, സര്‍ട്ടിഫിക്കറ്റ് തരില്ലെന്ന് ബാങ്ക്; കടുത്ത അധിക്ഷേപമെന്ന് ഹൈക്കോടതി

ഇത് കടുത്ത അധിക്ഷേപമാണെന്ന് കോടതി ചൂണ്ടിക്കാട്ടി

Author : സമകാലിക മലയാളം ഡെസ്ക്

അലഹബാദ്: 31 പൈസ കുടിശ്ശികയുണ്ടെന്ന പേരില്‍ കര്‍ഷകന് കുടിശ്ശിക തീര്‍ത്ത സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്ന എസ്ബിഐയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് ഹൈക്കോടതി. ഇത് കടുത്ത അധിക്ഷേപമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഭൂമി കച്ചവടത്തിന് ആവശ്യമായ നോ ഡ്യൂ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാണ് കര്‍ഷകന്‍ ബാങ്കിനെ സമീപിച്ചത്. എന്നാല്‍ 31 പൈസ തിരിച്ചടയ്ക്കാനുണ്ടെന്ന് കാണിച്ച് എസ്ബിഐ അധികൃതര്‍ നിഷേധിക്കുകയായിരുന്നു. ഈ നടപടി അങ്ങേയറ്റം അധിക്ഷേപമാണെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഭാര്‍ഗവ് കരിയ വിലയിരുത്തി. 

'ഒരു ദേശസാല്‍കൃത ബാങ്ക് പറയുന്നത് വെറും 31 പൈസയ്ക്ക് നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നാണ്. ഇത് വളരെ മോശമാണ്.'- അദ്ദേഹം പറഞ്ഞു.

കര്‍ഷകനായ ഷംജിഭായിയില്‍ നിന്ന് രാകേഷ് വെര്‍മ, മനോജ് വെര്‍മ എന്നിവര്‍ 2020ല്‍ ഭൂമി വാങ്ങി. ഷാംജി എസ്ബിഐയില്‍ നിന്ന് മൂന്നുലക്ഷത്തിന്റെ കാര്‍ഷിക വായ്പ എടുത്തിരുന്നു. ഇത് അടച്ചു തീര്‍ക്കുന്നതിന് മുന്‍പാണ് ഭൂമി വിറ്റത്. റവന്യു റെക്കോര്‍ഡ്‌സില്‍ ഭൂമി കൈമാറ്റം നടക്കാതെ വന്നതോടെ, ഷാംജി ഈ തുക അടച്ചു തീര്‍ത്തു. എന്നാല്‍ മുപ്പതു പൈസ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി എസ്ബിഐ നോ ഡ്യൂ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് മനോജും രാകേഷും ഹൈക്കോടതിയെ സമീപിച്ചത്. 

'31 പൈസ കുടിശ്ശികയുള്ളതിനാല്‍ അത് സാധ്യമല്ല. ഇത് സിസ്റ്റം ജനറേറ്റഡ് ആണ്' എന്നായിരുന്നു കേസ് പരിഗണിക്കവെ എസ്ബിഐയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. 

മൊത്തം തുക അടച്ചു തീര്‍ത്ത സാഹചര്യത്തില്‍ അമ്പത് പൈസയ്ക്ക് താഴെയുള്ള കുടിശ്ശിക ഒക്കെ ഒഴിവാക്കാവുന്നതാണെന്ന് ജസ്റ്റിസ് കരിയ ചൂണ്ടിക്കാട്ടി. 

എസ്ബിഐ മാനേജര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു ബാങ്കിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആനന്ദ് ഗോഗിയയുടെ മറുപടി. ബാങ്ക് മാനേജറെ വിളിച്ചു വരുത്തുവാന്‍ കോടതി ഉത്തരവിട്ടു. 

ബാങ്കിങ് റെഗുലേഷന്‍ ആക്ട് പറയുന്നത് 50 പൈസയില്‍ താഴെയുള്ള കുടിശ്ശിക കണക്കുകൂട്ടേണ്ടതില്ല എന്നാണ്.  എന്തുകൊണ്ടാണ് നിങ്ങള്‍ ആളുകളെ അധിക്ഷേപിക്കുന്നത്? ഇത് നിങ്ങളുടെ മാനേജരുടെ ഉപദ്രവമല്ലാതെ മറ്റൊന്നുമല്ല'- ജസ്റ്റിസ് കരിയ വിമര്‍ശിച്ചു. 

വിശദമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എസ്ബിഐ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചതിന്റെ പശ്ചാത്തലത്തില്‍ കേസ് മെയ് രണ്ടിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എസ്‌ഐആര്‍: 'ഇന്ത്യ' മുന്നണിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍