8 മാസം പ്രായമുളള കുഞ്ഞിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം 
India

എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പരിചാരകയുടെ ക്രൂരമര്‍ദ്ദനം;  പലതവണ തല കട്ടിലില്‍ ഇടിച്ചു; ഐസിയുവില്‍

എട്ടുമാസം പ്രായമുള്ള കുട്ടിയെ പരിചാരക ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: എട്ടുമാസം പ്രായമുള്ള കുട്ടിയെ പരിചാരക ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

സൂറത്തിലെ രന്ദര്‍ പാലന്‍പൂര്‍ പാട്യയിലാണ് കുടുംബം താമസിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് ജോലിക്ക് പോകേണ്ടതിനാല്‍ കുട്ടിയുടെ പരിചരണത്തിനായി ഒരു യുവതിയെ ഏര്‍പ്പാടാക്കുകയായിരുന്നു. ഇവര്‍ ജോലിക്ക് പോകുന്ന സമയത്ത് കുഞ്ഞ് ഉറക്കെ കരയുന്നത് കേട്ട അയല്‍വാസികള്‍ ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ ഒരു സിസി ടിവി സ്ഥാപിക്കുകയും ചെയ്തു. 
കഴിഞ്ഞ ദിവസം ഈ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവതി കുഞ്ഞിനെ മര്‍ദിക്കുന്നത് കണ്ടെത്തിയത്. 

പലതവണ കുട്ടിയുടെ തല കട്ടിലില്‍ ഇടിക്കുകയും അവന്റെ മുടി വലിച്ചിഴച്ച് മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പരിചാരകയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂറത്ത് സ്വദേശിയായ കോമള്‍ ചന്ദ്ലേക്കറിനെയാണ് സൂറത്ത് രന്ദേര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതയായ യുവതിക്ക് കുട്ടികളില്ലെന്നും പൊലീസ് പറഞ്ഞു. 

മൂന്ന് മാസം മുമ്പാണ് കോമള്‍ ജോലിക്കായി എത്തിയതെന്ന് കുഞ്ഞുങ്ങളുടെ മുത്തശ്ശിയായ കലാബന്‍ പട്ടേലും പറഞ്ഞു. ആദ്യനാളുകളില്‍ യുവതി കുഞ്ഞുങ്ങളെ നന്നായി പരിചരിച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി കുഞ്ഞുങ്ങള്‍ വല്ലാതെ കരയാറുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇതോടെയാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതെന്നും ഇവര്‍ പ്രതികരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT