പ്രതീകാത്മക ചിത്രം 
India

ചികിത്സക്ക് എത്തിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഓപ്പറേഷന്‍ തീയറ്ററിലെ അലമാരയില്‍, അമ്മയുടെ മൃതശരീരം കട്ടിലനടിയില്‍; അന്വേഷണം

ചികിത്സയ്ക്കായി എത്തിയ യുവതിയും മകളുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഭുലാഭായ് പാര്‍ക്കിന് സമീപമുള്ള ആശുപത്രിയില്‍ അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മകളുടെ മൃതദേഹം ഓപ്പറേഷന്‍ തിയറ്ററിലെ അലമാരയിലും, അമ്മയുടെ മൃതദേഹം കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്. ചികിത്സയ്ക്കായി എത്തിയ യുവതിയും മകളുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

മകളുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. അതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെ മൃതദേഹവും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ജീനവനക്കാരനായ മന്‍സൂഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ആശുപത്രിയിലെ ഓപ്പറേഷന് തീയേറ്ററില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ അലമാര തുറന്നുനോക്കിയപ്പോഴാണ് അഴുകിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ യുവതിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

'രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞ് നിങ്ങളെ ആരും വിളിക്കുന്നതല്ല, പവൻ കല്യാണിനെപ്പോലുള്ളവർ വന്നപ്പോൾ ചീത്തപ്പേരായി; വിജയ് വന്നപ്പോൾ...'

'മടങ്ങിവരുമ്പോള്‍ ലോകത്തെ മികച്ച അഭിഭാഷകരെയും ഒപ്പം കൂട്ടിക്കോളൂ'; ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവിനെ വെല്ലുവിളിച്ച് ബംഗ്ലാദേശ്

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഈ സൈറ്റുകളിൽ ഫലം അറിയാം