പ്രതീകാത്മക ചിത്രം 
India

പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കേണ്ട; വിലക്കുമായി സമുദായം

കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു വിലക്കി ഗുജറാത്തിലെ ഠാക്കൂര്‍ സമുദായം

Author : സമകാലിക മലയാളം ഡെസ്ക്

പലന്‍പുര്‍ (ഗുജറാത്ത്): കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു വിലക്കി ഗുജറാത്തിലെ ഠാക്കൂര്‍ സമുദായം. പല തെറ്റായ കാര്യങ്ങള്‍ക്കും കാരണം പെണ്‍കുട്ടികളിലെ മൊബൈല്‍ ഉപയോഗമാണെന്നു സമുദായ നേതൃത്വം പറയുന്നു.

പ്രണയ ബന്ധം, മിശ്ര വിവാഹം തുടങ്ങിയതൊന്നും നേരിട്ടു പരാമര്‍ശിക്കാതെയാണ്, മൊബൈല്‍ വിലക്കാനുള്ള തീരുമാനം. നടക്കുന്ന പല തെറ്റായ സംഗതികള്‍ക്കും കാരണം കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളുടെ മൊബൈല്‍ ഉപയോഗമാണ്. അതുകൊണ്ട് അതു വിലക്കേണ്ടതുണ്ടെന്ന് സമുദായ നേതൃത്വത്തിന്റെ യോഗം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. കോണ്‍ഗ്രസ് എംഎല്‍എ ജനിബെന്‍ ഠാക്കൂറിന്റെ സാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്.

വിവാഹച്ചടങ്ങുകളിലെ അതിഥികളുടെ എണ്ണത്തിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. വിവാഹ ധൂര്‍ത്ത് അവസാനിപ്പിക്കണം. ചടങ്ങുകളില്‍ ഡിജെ പാര്‍ട്ടി പാടില്ലെന്നും പ്രമേയം പറയുന്നു. 

വിലക്കു ലംഘിക്കുന്ന കുടുംബങ്ങള്‍ക്കു പിഴ ചുമത്തണമെന്നും ഈ തുക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വിനിയോഗിക്കണമെന്നും പ്രമേയം  നിര്‍ദേശിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനായി നഗരങ്ങളില്‍ പോവേണ്ടിവരുന്ന പെണ്‍കുട്ടികള്‍ക്ക് സമുദായം വാഹന സൗകര്യം ചെയ്തുകൊടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍