Gurugram Hit-And-Run Accused Kalyan Bainsla Detained 
India

ബൈക്ക് യാത്രികയെ ഇടിച്ചിട്ട കേസ്: പ്രതി കല്യാണ്‍ ബൈന്‍സ്‌‍ല പിടിയില്‍; വധശ്രമത്തിന് കേസ്

ഒളിവില്‍ പോയ പ്രതിയെ രാജസ്ഥാനിലെ ദൗസയില്‍ നിന്നാണ് ഗുരുഗ്രാം പൊലീസ് പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ ബൈക്ക് യാത്രികയെ കാറിടിച്ചിട്ട് ഒളിവില്‍ പോയ കേസില്‍ പ്രതി കല്യാണ്‍ ബൈന്‍സ്‌‍ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ രാജസ്ഥാനിലെ ദൗസയില്‍ നിന്നാണ് ഗുരുഗ്രാം പൊലീസ് പിടികൂടിയത്.

കഴിഞ്ഞ വാരാന്ത്യത്തിലാണ് ഗോള്‍ഫ് കോഴ്‌സ് റോഡില്‍  അപ്രില്ല സ്‌പോര്‍ട്‌സ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സിയ എന്ന യുവതിയെ പ്രതി കാര്‍ കൊണ്ട് ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. കേസില്‍ പൊലീസ് ഇയാള്‍ക്കെതിരെ വധശ്രമത്തിനുള്ള വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. തന്റെ ബൈക്കിങ് ഗ്രൂപ്പിനൊപ്പം റോഡിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് സിയയെ അതിവേഗം പിന്നില്‍ നിന്ന് എത്തി ഇയാള്‍ ഇടിച്ചത്.

അപകടത്തില്‍പ്പെട്ട യുവതി മാധ്യമങ്ങളോട് പ്രതികരിക്കവെ, ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്നും മറ്റുള്ളവര്‍ക്ക് അതൊരു മാതൃകയാക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെ, പ്രതിയുടെ അഭിഭാഷകന്‍ സംഭവത്തില്‍ യുവതിയുടെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.

കാറിലുണ്ടായിരുന്നവര്‍ തങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു എന്ന് യുവതി ആരോപിക്കുന്നു. തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ കാര്‍ യുവതിയുടെ മോട്ടോര്‍ സൈക്കിളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ ഡ്രൈവര്‍ സ്ഥലത്തുനിന്ന് വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.

തുടര്‍ന്ന് ട്രാഫിക് സിഗ്നലില്‍ വെച്ച് യുവതിയുടെ സുഹൃത്തുക്കള്‍ കാര്‍ തടയുകയും ഡ്രൈവറോട് കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നായിരുന്നു കാറിലുണ്ടായിരുന്നവരുടെ വാദം. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Gurugram Hit-And-Run Accused Kalyan Bainsla Detained, 'Attempt To Murder' Invoked

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?