അച്ഛന്‍ മകളെ കഴുത്തു ഞെരിച്ചു കൊന്നു പ്രതീകാത്മക ചിത്രം
India

ജാതി മാറി പ്രേമിച്ചു, അച്ഛന്‍ മകളെ കഴുത്തു ഞെരിച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഗ്വാളിയോര്‍: സ്വജാതിക്കു പുറത്തുള്ള യുവാവിനെ പ്രണയിച്ച മകളെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. പിതാവ് പിടിയിലായതായി പൊലീസ് പറഞ്ഞു.

സ്വജാതിക്കു പുറത്തുള്ള മകളുടെ പ്രണയ ബന്ധത്തെ പിതാവും കുടുംബാംഗങ്ങളും എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വച്ച് അച്ഛനും മകളും തമ്മില്‍ വഴക്കുണ്ടായി. വാക്കു തര്‍ക്കത്തിനിടെ പിതാവ് മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും