ഹജ്ജ് യാത്രക്കാരുമായി ( Hajj pilgrims) വന്ന വിമാനത്തിൽ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യം സ്ക്രീൻഷോട്ട്
India

250 ഹജ്ജ് യാത്രക്കാരുമായി വന്ന വിമാനത്തില്‍ തീയും പുകയും; യാത്രക്കാര്‍ സുരക്ഷിതര്‍- വിഡിയോ

ഹജ്ജ് യാത്രക്കാരുമായി വന്ന വിമാനത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഹജ്ജ് യാത്രക്കാരുമായി ( Hajj pilgrims) വന്ന വിമാനത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. സൗദി എയര്‍ലൈന്‍സ് വിമാനം ലഖ്‌നൗവില്‍ ഇറങ്ങുമ്പോഴാണ് ചക്രത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നത്. ഉടന്‍ തന്നെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി സുരക്ഷിതരാക്കിയ ശേഷം തീ കെടുത്തി. വിമാനത്തിന്റെ ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ലഖ്നൗവിലെ ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 250 ഹജ്ജ് തീര്‍ത്ഥാടകരുമായി സൗദി എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് തീയും പുകയും കണ്ടത്. ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറുണ്ടായതാണ് തീ ഉയരാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ശനിയാഴ്ച രാത്രി 10.45 ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട SV 3112 എന്ന വിമാനം ഞായറാഴ്ച രാവിലെ 6.30 ഓടേയാണ് ലഖ്നൗവില്‍ എത്തിയത്. ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ വിമാനത്തിന്റെ ഇടതു ചക്രത്തില്‍ നിന്ന് പുകയും തീപ്പൊരിയും വരുന്നതായി കണ്ടതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.

പൈലറ്റ് ഉടന്‍ തന്നെ വിമാനം നിര്‍ത്തി എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചു. തുടര്‍ന്ന് വിമാനം ടാക്്സിവേയിലേക്ക് മാറ്റി. അവിടെ എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഇറക്കി. വിമാനത്താവളത്തിലെ അടിയന്തര പ്രതികരണ സംഘം ഉടന്‍ സ്ഥലത്തെത്തി 20 മിനിറ്റിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ഹൈഡ്രോളിങ് ചോര്‍ച്ച മൂലം വീല്‍ അസംബ്ലി അമിതമായി ചൂടായതാണ് തകരാറിന് കാരണമെന്നാണ് വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT