ഫയല്‍ ചിത്രം 
India

അമ്മയുടെ അടുത്തേയ്ക്ക് പറഞ്ഞയച്ചു, വിവാഹ വാര്‍ഷിക ആശംസ നേരാന്‍ ഫോണില്‍ വിളിച്ചു; പിറ്റേന്ന് 28കാരി ജീവനൊടുക്കി

പഞ്ചാബില്‍ ഭര്‍ത്താവിന്റെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 28കാരി ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്:  പഞ്ചാബില്‍ ഭര്‍ത്താവിന്റെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 28കാരി ജീവനൊടുക്കി. വിവാഹ വാര്‍ഷികം കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴാണ് സംഭവം. യുവതി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും സ്ഥിരമായി പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ലുധിയാനയിലാണ് സംഭവം. അഞ്ചുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ദമ്പതികള്‍ക്ക് മൂന്ന് വയസുള്ള മകളുണ്ട്. കല്യാണം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവ് പീഡിപ്പിക്കാന്‍ തുടങ്ങിയതായി 28കാരിയുടെ അമ്മ പറയുന്നു. മരുമകന് ജോലിയില്ല. മകളോട് ജോലി ചെയ്ത് പണം കൊണ്ടുവരാന്‍ മരുമകന്‍ നിര്‍ബന്ധിച്ചിരുന്നതായും അമ്മയുടെ പരാതിയില്‍ പറയുന്നു.

എട്ടുമാസം മുന്‍പ് യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി. അമ്മയ്‌ക്കൊപ്പം താമസിച്ചോ എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. തുടര്‍ന്ന് ഇളയ സഹോദരിയോടൊപ്പമാണ് 28കാരി താമസിച്ചിരുന്നത്.

ചൊവ്വാഴ്ച അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസ നേരാന്‍ യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു. ഭര്‍ത്താവ് മോശമായി പെരുമാറിയതായാണ് പരാതിയില്‍ പറയുന്നത്. ഇതിന്റെ മനോവിഷമത്തില്‍ മകള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് അമ്മ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT