കിരൺ ചൗധരിയും മകളും ബിജെപിയിൽ ചേർന്നപ്പോൾ  പിടിഐ
India

ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; എംഎല്‍എ കിരണ്‍ ചൗധരിയും മകളും ബിജെപിയില്‍ ചേര്‍ന്നു

ശ്രുതി ചൗധരി ഹരിയാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാന കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകളും ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി തരുണ്‍ ചൗഗ, മുഖ്യമന്ത്രി നായബ് സിങ് സൈനി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കിരണ്‍ ചൗധരിയും മകള്‍ ശ്രുതി ചൗധരിയും ബിജെപി അംഗത്വം സ്വീകരിച്ചത്.

ഹരിയാന മുന്‍ മുഖ്യമന്ത്രി ബന്‍സിലാലിന്റെ മരുമകളും, ഭിവാനി ജില്ലയിലെ തോഷം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമാണ് കിരണ്‍ ചൗധരി. മകള്‍ ശ്രുതി ചൗധരി ഹരിയാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായിരുന്നു. ഇന്നലെയാണ് കിരണ്‍ ചൗധരിയും ശ്രുതിയും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ ഭൂപീന്ദര്‍ സിങ് ഹൂഡയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായിട്ടുള്ള ഭിന്നതയാണ് ഇരുവരുടേയും രാജിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൂഡയെ പരാമര്‍ശിച്ച് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം 'വ്യക്തിപരമായ വിദ്വേഷം' പുലര്‍ത്തി പെരുമാറുകയാണെന്ന് രാജിക്കത്തില്‍ ഇരുവരും കുറ്റപ്പെടുത്തിയിരുന്നു. ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുതിര്‍ന്ന നേതാക്കളുടെ രാജി കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി