India

കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടത്തില്‍, ആദ്യ ഡോസ് സ്വീകരിച്ച് ഹരിയാന ആരോഗ്യ മന്ത്രി; ഇന്ത്യയിലെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണത്തിന് തുടക്കം (വീഡിയോ)

കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടത്തില്‍ ആദ്യ ഡോസ് സ്വീകരിച്ച് ഹരിയാന ആരോഗ്യ മന്ത്രി; ഇന്ത്യയിലെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണത്തിന് തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഭാരത് ബയോടെക് നിര്‍മിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് ഹരിയാനയില്‍ തുടക്കമായി. ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കമിട്ട് ആദ്യ ഡോസ് സ്വീകരിച്ചു. ആദ്യ ഡോസ് താന്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഇന്നലെ തന്നെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 

മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ 26,000 പേരില്‍ പരീക്ഷണം നടത്തുമെന്ന് ഭാരത് ബയോടെക് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) ചേര്‍ന്നാണ് ഭാരത് ബയോടെക് പരീക്ഷണം നടത്തുന്നത്. 

മൂന്നാം ഘട്ടത്തില്‍ 26,000 പേരില്‍ പരീക്ഷണം നടത്തുന്നതോടെ നിലവില്‍ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണം കൂടിയായി ഇത് മാറും. കോവാക്‌സിന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളില്‍ ആയിരം പേര്‍ക്കായിരുന്നു ഡോസ് നല്‍കിയത്. 

നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഓക്‌സ്ഫര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചആസ്ട്ര സിനിക, കാഡില തുടങ്ങിയ വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്‍

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്