India

വിദ്വേഷ പ്രചാരണം: ബിജെപി നേതാവിന് ഫെയ്‌സ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി

വിദ്വേഷ പ്രചാരണം: ബിജെപി നേതാവിന് ഫെയ്‌സ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരണത്തില്‍ പക്ഷപാതപരമായ നിലപാടു സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ, വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി നേതാവിന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കലും ഇന്‍സ്റ്റഗ്രാമിലും ബിജെപി എംഎല്‍എ ടി രാജാ സിങ്ങിന് വിലക്ക് ഏര്‍പ്പെടുത്തിയതായി ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു.

അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ പേരിലാണ് നടപടിയെന്ന് ഫെയ്‌സ്ബുക്ക് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി ഊര്‍ജിതമാക്കിയിരിക്കുകയാണെന്നും രാജാസിങ്ങിനെതിരായ നടപടി അതിന്റെ ഭാഗമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഭരണകക്ഷിക്ക് അനുകൂലമായാണ് ഫെയ്‌സ്ബുക്ക് നയങ്ങള്‍ നടപ്പാക്കുന്നതെന്ന്, വോള്‍ സ്ട്രീറ്റ് ജര്‍ണല്‍ നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ മാധ്യമത്തിനെതിരെ രംഗത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് രാജാ സിങ്ങിന് എതിരായ നടപടി.

വോള്‍ സ്ട്രീറ്റ് ജര്‍ണലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്ററി സമിതി ഫെയ്‌സ്ബുക്ക് പ്രതിനിധിയെ വിളിച്ചുവരുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ